ബ്രോക്കെളി ഹെത്തിയാണെന്നതിന് സംശയമൊന്നുമില്ല. പക്ഷേ കഴിക്കുന്ന കാര്യം ആലോചിക്കുമ്പോൾ പലർക്കും മടിയാണ്. പൊതുവെ പച്ചക്കറികൾ കഴിക്കുന്നതിനോടുളള മടിയാണ് ഇതിന് പിന്നിൽ. ബ്രോക്കൊളികൊണ്ട് വേഗത്തിൽ ടേസ്റ്റിയായി ഒരു സാലഡ് ഉണ്ടാക്കാം. ഇത് ബ്രേക്ക്ഫാസ്റ്റ് ആയോ, ഇടഭക്ഷണം ആയോ, ഡിന്നർ ആയോ മാത്രമായും കഴിക്കാവുന്നതാണ്.
ചേരുവകൾ
ബ്രോക്കൊളി- ഒരു കപ്പ് ( ചൂടുവെള്ളത്തിൽ ഉപ്പിട്ട് മുക്കി വയ്ക്കുക)
കാരറ്റ്- ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
മുട്ട- രണ്ട് എണ്ണം
ബട്ടർ, ഉപ്പ്, കുരുമുളക്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി കുറച്ച് ബട്ടർ ഇടുക ശേഷം കാരറ്റ് ചെറുതായി വഴറ്റി എടുത്ത ശേഷം മാറ്റി വയ്ക്കുക. അതേ പാനിൽ തന്നെ ബ്രോക്കെളിയും ബട്ടറിൽ വഴറ്റി മാറ്റി വയ്ക്കുക. ശേഷം രണ്ട് മുട്ട പൊട്ടിച്ച് ഉപ്പും കുരുമുളകും ചേർത്ത് ചിക്കിയെടുക്കുക. ശേഷം ഇതെല്ലാം യോജിപ്പിക്കുക. ഉപ്പും, കുരുമുളകും ആവശ്യത്തിന് വീണ്ടും ചേർക്കാം. ചൂടോടെ കഴിക്കാം.
(വേണമെങ്കിൽ ബേബി കോൺ കൂടി വേവിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്.)