സൗദികളുടെ ശരാശരി ആയുസ് 78 വർഷമായി ഉയർന്നു

സൗദി പൗരന്മാരുടെ ശരാശരി ആയുസ്സ് എഴുപത്തി എട്ട് വർഷത്തിലധികമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് നേട്ടം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെ കണക്കാണ് പുറത്തു വന്നത്. 2016 ലെ കണക്കുകൾ പ്രകാരം ശരാശരി ആയുസ്സ് 74 വർഷമായിരുന്നു. ലോക ആരോഗ്യദിനത്തോടനുബന്ധിച്ചാണ് കണക്കുകൾ പുറത്തുവിട്ടത്.

നടത്തം പ്രോത്സാഹിപ്പിക്കൽ, ആരോഗ്യകരമായ ദൈനംദിന ശീലങ്ങൾ വളർത്തൽ, ജനങ്ങൾക്കിടയിൽ ആരോഗ്യപരമായ ബോധവത്ക്കരണം തുടങ്ങി നിരവധി പദ്ധതികളാണ് ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയിട്ടുള്ളത്. ഇവയുടെ പ്രതിഫലനം കൂടിയാണ് നേട്ടം. ആരോഗ്യ സംരക്ഷണത്തിനായി റെസ്റ്റോറന്റുകളിലും ഭക്ഷ്യ ഉൽപ്പന്നങ്ങളിലും കലോറി ലേബലുകൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ കണ്ടെത്താനുള്ള പ്രാഥമിക സ്ക്രീനിംഗ് സംവിധാനങ്ങൾ എന്നിവയും വിപുലപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങളുടെ ശരാശരി ആയുസ് വർധിപ്പിക്കുക, ആരോഗ്യകരമായ ജീവിത വ്യവസ്ഥ തയ്യാറാക്കുക, പരിസ്ഥിതി സംരക്ഷണം, മായമില്ലാത്ത ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കുന്നതിനായും ഗവണ്മെന്റ് പരിശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *