യുഎഇയിൽ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്ത് ഈ വാരാന്ത്യത്തിൽ അന്തരീക്ഷതാപനിലയിൽ ഏറ്റക്കുറച്ചിൽ രേഖപ്പെടുത്തുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഈ അറിയിപ്പ് പ്രകാരം മാർച്ച് 7, 8 ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ട്. എന്നാൽ മാർച്ച് 9, 10 എന്നീ ദിനങ്ങളിൽ യു എ ഇയുടെ പടിഞ്ഞാറൻ തീരമേഖലകളിൽ അന്തരീക്ഷ താപനില കുറയുന്നതാണ്.

യു എ ഇയുടെ പടിഞ്ഞാറൻ മേഖലകളിലും, തീരപ്രദേശങ്ങളിലും, ദ്വീപുകളിലും മാർച്ച് 9, 10 എന്നീ ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *