ദരിദ്രരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ധനശേഖരണാർഥം അബുദാബിയിൽ നടത്തിയ നമ്പർ പ്ലേറ്റ് ലേലത്തിൽ (മോസ്റ്റ് നോബിൾ നമ്പർ) 8.37 കോടി ദിർഹം സമാഹരിച്ചു. റമസാനിൽ ഫാദേഴ്സ് എൻഡോവ്മെന്റ് പ്രചാരണത്തിന് ധനസഹായം നൽകുന്നതിനാണ് പ്രത്യേക വാഹന പ്ലേറ്റ് നമ്പറുകൾ ലേലം ചെയ്തത്.
അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) ആണ് ലേലം സംഘടിപ്പിച്ചത്. ഈ മാസം 11 മുതൽ 18 വരെ ഓൺലൈനിൽ നടത്തിയ ലേലത്തിലാണ് ഇത്രയും തുക സമാഹരിച്ചത്.
സംഭാവന നൽകാൻ
Fathersfund.ae, 800 4999 ടോൾ ഫ്രീ നമ്പർ എന്നിവയിലൂടെയും എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് (ഐബിഎഎൻ: AE020340003518492868201), ദുബായ് നൗ ആപ്പ്, Jood.ae എന്നിവ വഴിയും സംഭാവന നൽകാം.
എസ്എംഎസ് സംഭാവന 10 ദിർഹം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ 1034 എന്ന നമ്പറിലേക്ക് ‘Father’എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ മതി. 50 ദിർഹമാണ് അയയ്ക്കാനുദ്ദേശിക്കുന്നതെങ്കിൽ 1035ലേക്കും 100 ദിർഹമാണെങ്കിൽ 1036ലേക്കും 500 ദിർഹമാണെങ്കിൽ 1038ലേക്കും എസ്എംഎസ് അയയ്ക്കണം.