പി​ഴ​ക​ളും ഫീ​സും ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാം; ‘ടാ​ബി’ വ്യാ​പ​ക​മാ​ക്കി ആ​ർ.​ടി.​എ

 ട്രാ​ഫി​ക് പി​ഴ​ക​ൾ മു​ത​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​നു​ള്ള ഫീ​സ് വ​രെ നാ​ല് ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാ​നു​ള്ള ‘ടാ​ബി’ സം​വി​ധാ​നം ദു​ബൈ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) വ്യാ​പ​ക​മാ​ക്കു​ന്നു. ആ​ർ.​ടി.​എ​യു​ടെ എ​ല്ലാ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലും ഇ​നി​മു​ത​ൽ ടാ​ബി ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ്​ പേ​യ്മെ​ന്റ് സൗ​ക​ര്യ​മു​ണ്ടാ​കും. നേ​ര​ത്തേ കി​യോ​സ്കു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ.​ടി.​എ വെ​ബ്​​സൈ​റ്റ്, ആ​ർ.​ടി.​എ ആ​പ്, നോ​ൽ പേ ​ആ​പ്​ എ​ന്നി​ങ്ങ​നെ എ​ല്ലാ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലും ടാ​ബി ല​ഭ്യ​മാ​കും.

170 സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ്​ അ​ട​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യം ന​ൽ​കു​ന്ന​താ​ണ്​ ന​ട​പ​ടി. നാ​ലു ഗ​ഡു​ക്ക​ളാ​യി അ​ട​ക്കു​ന്ന​ത്​ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ ഭാ​രം കു​റ​ക്കു​ന്ന​തു​മാ​ണ്. എ​ളു​പ്പ​മു​ള്ള പേ​യ്​​മെ​ന്‍റ്​ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സ​ന്തോ​ഷം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ആ​ർ.​ടി.​എ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​തോ​ടൊ​പ്പം ദു​ബൈ​യു​ടെ കാ​ഷ്‌​ലെ​സ് സ്​​ട്രാ​റ്റ​ജി​യു​മാ​യി യോ​ജി​ച്ചു​വ​രു​ന്ന പ​ദ്ധ​തി ഉ​പ​ഭോ​ക്തൃ സൗ​ക​ര്യ​വും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ‘ടാ​ബി’​യു​മാ​യി ആ​ർ.​ടി.​എ പ​ങ്കാ​ളി​ത്തം ആ​രം​ഭി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സു​ഗ​മ​മാ​യ ഗ​ഡു​ക്ക​ളി​ലാ​യു​ള്ള പേ​യ്മെ​ന്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക​യാ​ണ് പു​തി​യ വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *