കുവൈത്തിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുവൈത്തിൽ ചിലയിടങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടുമെന്ന് ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഉയുൻ ജല ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് കാരണം. ഉയുൻ, നസീം, അൽ വഹ, തൈമ എന്നീ പ്രദേശങ്ങളിൽ ആറ് മണിക്കൂർ വിതരണം തടസ്സപ്പെടും. പൊതുജനങ്ങൾ ബദൽമാർഗങ്ങൾ സ്വീകരിക്കണമെന്നും ഉണർത്തി.

Leave a Reply

Your email address will not be published. Required fields are marked *