കതാറയിൽ നടന്നുവന്ന സെൻയാർ ഫെസ്റ്റിവൽ സമാപിച്ചു. പരമ്പരാഗത മീൻപിടുത്ത മത്സരമാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം.54 ടീമുകളിലായി 600 ലേറെ പേരാണ് ഇത്തവണത്തെ സെൻയാർ ഫെസ്റ്റിവലിൽ മത്സരിച്ചത്. ഹാൻഡ് ലൈൻ മീൻ പിടുത്ത രീതിയായ ഹദ്ദാഖ് ആയിരുന്നു ഇതിൽ ശ്രദ്ധേയം. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് ഒന്നരലക്ഷം റിയാലാണ് സമ്മാനമായി നൽകിയത്.
രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം റിയാലും മൂന്നാം സ്ഥാനത്തിന് 80000 റിയാലും സമ്മാനമായി നൽകി. പരമ്പരാഗത അറിവുകളും രീതികളും വെച്ച് പിടിക്കുന്ന മീനുകളുടെ അളവ് വെച്ചാണ് വിജയികളെ തീരുമാനിച്ചത്. ഇതോടൊപ്പം ഏറ്റവും വലിയ മീനുകളെ ചൂണ്ടയിട്ട് പിടിക്കുന്നവർക്കും സമ്മാനമുണ്ടായിരുന്നു. 30000 റിയാലാായിരുന്നു ഒന്നാം സമ്മാനം. ഏതാണ്ട് ആറര ലക്ഷത്തിലധികം രൂപ. മീൻപിടുത്ത മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് കതാറയിൽ ആചാരപരമായ വരവേൽപ്പും ഒരുക്കിയിരുന്നു.