താമസ, കുടിയേറ്റ, അതിർത്തി നിയമം ലംഘിച്ചതിന് സൗദി ഒരാഴ്ച കൊണ്ട് നാടുകടത്തിയത് 7,523 പേരെ. മാർച്ച് 27 മുതൽ ഈ മാസം 2 വരെ നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട 18,523 പേരിൽ നിന്നാണ് ഇത്രയും പേരെ നാടുകടത്തിയത്. പിടിക്കപ്പെട്ടവരിൽ കൂടുതലും (12,995) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. 1900 പേർ തൊഴിൽ നിയമലംഘനത്തിനും പിടിയിലായി. ഇവർക്ക് യാത്രാരേഖകൾ നേരെയാക്കുന്നതിന് അതതു രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലഭിക്കുന്ന മുറയ്ക്ക് ശേഷിച്ചവരെയും നാടുകത്തുമെന്നും അധികൃതർ അറിയിച്ചു.