ഒമാനിൽ ഇപ്രാവശ്യം വേനൽ നേരത്തെ എത്തി, ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് സോഹാറിലാണ്. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ ഉയർന്ന താപനില 41.9°C ആയിരുന്നു. ഏപ്രിൽ 9 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധി വിലായത്തുകളിൽ 40°C ന് മുകളിൽ താപനില രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു, തിങ്കളാഴ്ച സൊഹാറിൽ രേഖപ്പെടത്തിയത് 41.9 ഡിഗ്രി സെൽഷ്യസാണ്. ഹംറ അദ് ദുരുവിൽ 41.1°C, ഫഹൂദിൽ 40.9°C ജലൻ ബാനി ബു ഹസെൻ- 40.8° സെലഷ്യസുമാണ് ഉയർന്ന താപനില. സുവൈഖ്- 40.7°C, അൽ മുദൈബി- 40.3°C, നിസ്വ, ഇബ്ര, അൽ ബുറൈമി, സമൈൽ എന്നിവിടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഏപ്രിൽ 9 വൈകുന്നേരം മുതൽ ഏപ്രിൽ 10 വൈകുന്നേരം വരെ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിൽ തിരമാലകൾ വർദ്ധിക്കുന്നതിന് കാറ്റ് കാരണമാകും. തിരമാലകളുടെ ഉയരം 2.5 മീറ്റർ വരെ എത്തിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.