ഒമാനില്‍ ഔദ്യോഗികമായി വസന്തകാലം ആരംഭിച്ചു. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്‌ട്രോണമി ആൻഡ് സ്‌പേസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ നഗരങ്ങളിലെ താപനില ക്രമാനുഗതമായി ഉയരും. ശൈത്യകാലത്തില്‍ നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റം വരും ദിവസങ്ങളില്‍ അന്തരീക്ഷത്തില്‍ പ്രകടമാകും.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മുഖ്ശിന്‍ പ്രദേശത്താണ്, 36.4 ഡിഗ്രി സെല്‍ഷ്യസ്. ഉം അല്‍ സമായിം (35.8 ഡിഗ്രി), മര്‍മൂര്‍, തുംറൈത്ത് (35.7 ഡിഗ്രി), ഹൈമ (35.1 ഡിഗ്രി), മസ്‌യൂന (35.5 ഡിഗ്രി), ഫഹൂദ് (35.4 ഡിഗ്രി), ഹംറത്ത് അദ് ദുറു (34.5 ഡിഗ്രി), മുദൈബി (34.4 ഡിഗ്രി), ജഅലാന്‍ ബനീ ബൂ ഹസന്‍ (33.7 ഡിഗ്രി) എന്നിവയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മറ്റു പ്രദേശങ്ങള്‍.
അതേസമയം, ഏറ്റവം കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തത് യങ്കല്‍ പ്രദേശത്താണ്, 14.2 ഡിഗ്രി സെല്‍ഷ്യസ്. ഹൈമ (15.9 ഡിഗ്രി), ദങ്ക് (16.8 ഡിഗ്രി), ഇബ്ര (17.1 ഡിഗ്രി), മുഖ്ശിന്‍ (17.3 ഡിഗ്രി), സുനൈനാഹ് (17.7 ഡിഗ്രി), ഉം അല്‍ സമായിം, മഹദ (18.0 ഡിഗ്രി), ശിനാസ് (18.1 ഡിഗ്രി) എന്നിവയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയ മറ്റു പ്രദേശങ്ങള്‍.