ഒമാനില്‍ ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ അവധി ആരംഭിക്കും. ചെറിയ പെരുന്നാള്‍ മാര്‍ച്ച് 30 ഞായറാഴ്ച ആയാല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെ ആയിരിക്കും പൊതു അവധി.
ചെറിയ പെരുന്നാള്‍ മാര്‍ച്ച് 31 തിങ്കളാഴ്ച ആയാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 5 ശനിയാഴ്ച വരെ അവധിയായിരിക്കും. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ഒരുപോലെ ബാധകമായിരിക്കും.