ഉംറക്കായി കഴിഞ്ഞ വർഷം മാത്രം എത്തിയത് 3.57 കോടി തീർത്ഥാടകർ; റെക്കോർഡ് വർധനവ്

ഉംറ നിർവഹിക്കാനായി കഴിഞ്ഞ വർഷം മക്കയിലെത്തിയത് റെക്കോർഡ് എണ്ണം തീർത്ഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം 357 ലക്ഷം തീർത്ഥാടകരാണ് ഉംറ നിർവഹിക്കാനായി എത്തിയത്. ഇത് 2023നെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വർധനവാണ്. 2023ൽ 268 ലക്ഷം തീർത്ഥാടകരാണ് എത്തിയത്.

ആഭ്യന്തര തീർത്ഥാടകരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 188 ലക്ഷം ആഭ്യന്തര തീർത്ഥാടകരാണ് 2024ൽ ഉംറ നിർവഹിച്ചത്. ഇത് 53 ശതമാനം വർധനവാണ്. ആഭ്യന്തര തീർത്ഥാടകരിൽ മക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് റിയാദിൽ നിന്നാണ്. കഴിഞ്ഞ വർഷത്തെ റമദാനിലും പെരുന്നാളിനുമായി മാത്രം 50 ലക്ഷത്തിലധികം തീർത്ഥാടകരാണ് എത്തിയത്. 2024 മാർച്ചിലാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത്.

ഉംറ വിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും സൗകര്യങ്ങൾ വർധിപ്പിച്ചതുമാണ് തീർത്ഥാടകരുടെ എണ്ണത്തിൽ ഇത്രയധികം വർധനവ് ഉണ്ടാകാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *