സലാല കെഎംസിസി പലസ്തീൻ ഐക്യദാർഡ്യ സെമിനാർ സംഘടിപ്പിച്ചു

കെ.എം.സി.സി സലാലയിൽ ഫലസ്തീൻ ഐക്യദാർഡ്യ സെമിനാർ സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.ജെ വിൻസന്റ് ഓൺലൈനിലൂടെ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

വിവിധ സംഘടനാ പ്രതിനിധികളായ എ.കെ പവിത്രൻ, അബ്ദുൽ ലത്തീഫ് ഫൈസി, കെ. ഷൗക്കത്തലി, ജി. സലീം സേട്ട്, അബ്ദുന്നാസർ ലത്തീഫി, ഡോ. നിഷ്താർ, രമേഷ് കുമാർ, ഉസ്മാൻ വാടാനപള്ളി, സുബൈർ ഹുദവി എന്നിവർ സംസാരിച്ചു. റഷീദ് കൽപറ്റ മോഡറേറ്റർ ആയിരുന്നു. ഷബീർ കാലടി സ്വാഗതവും, നാസർ കമൂന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *