ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ)ദേറ മേഖലയുടെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഓർമ ദേറ മേഖല ഹോർലാൻഡ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട ടി ബാലന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് 06/04/2025 ഞായറാഴ്ച ബ്ലഡ് ഡൊണേഷൻ സെന്റർ ദുബായിൽ വച്ച് നടന്നു.
ക്യാമ്പിൽ ഓർമ കുടുംബാംഗങ്ങൾ ഉൾപ്പെടെ മികച്ച പങ്കാളിത്തമായിരുന്നു. നൽകിയ ഓരോ തുള്ളി രക്തവും ഒരാളുടെ ജീവിതം രക്ഷിക്കാനാണ് സഹായിച്ചതെന്നും നിസ്വാർത്ഥ സേവനത്തിന്റെ ഈ മഹത്തായ ഉദാഹരണം പ്രചോദനമാകട്ടെ എന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അഭിപ്രായപ്പെട്ടു.
ഓർമ ദേറ മേഖലാ പ്രസിഡന്റ് അബുജാക്ഷൻ അധ്യക്ഷതയും വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ സെൻട്രൽ ട്രഷറർ അബ്ദുൽ അഷ്റഫ്, ജയപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു. മേഖലാ സെക്രട്ടറി ബുഹാരി സ്വാഗതവും ട്രഷറർ മധു നന്ദിയും പറഞ്ഞു. ക്യാമ്പിൽ 350 ൽ അധികം ആളുകൾ പങ്കെടുത്തു .