പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്

കശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച മലയാളി എൻ.രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്. കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

രാവിലെ 7 മണി മുതൽ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം ആരംഭിച്ചു. ഗവർണർമാരായ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കും. ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

12 മണിയോടെയാകും സംസ്‌കാര ചടങ്ങ് നടക്കുക. ഭാര്യക്കും മകൾക്കുമൊപ്പം വിനോദസഞ്ചാരത്തിനായി കശ്മീരിൽ എത്തിയപ്പോഴാണ് രാമചന്ദ്രനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *