മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ പരിപാലനത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തൽ കുളത്തിന് പണം അനുവദിച്ചത്. ആറാം ഘട്ട പരിപാലനത്തിനായി നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തൽ കുളത്തിന്റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപ അനുവദിച്ചു.
ഊരാളുങ്കൽ സൊസൈറ്റിയാണ് വാർഷിക പരിപാലനം നടത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അരക്കോടിയോളം രൂപയാണ് ഇതിനകം ചെലവിട്ടത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാനും ലിഫ്റ്റ് ഘടിപ്പിക്കാനും പണം അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിർമിക്കുന്നുവെന്ന വാർത്ത വലിയ വിവാദമായിരുന്നു.