മണിപ്പൂരിൽ നിന്ന് കാണാതായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; കുട്ടികൾ മരിച്ച് കിടക്കുന്ന ചിത്രങ്ങൾ പുറത്ത്

മണിപ്പൂരിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 17 ഉം 20 ഉം വയസുള്ള വിദ്യാർത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്. മെയ്തെയ് വിഭാഗക്കാരായ ഈ കുട്ടികൾ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. ഹിജാം ലിന്തോയ്ഗാമ്പി ഫിജാം ഹെംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേ സമയം, മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൊബൈൽ ഇൻറർനെറ്റ് അടക്കം പുനസ്ഥാപിച്ചു. ആക്രമസംഭവങ്ങൾ കുറഞ്ഞെന്നും, സാധാരണ നിലയിലേക്ക് ജനജീവിതം നീങ്ങുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് സർക്കാർ വിശദീകരണം. 

Leave a Reply

Your email address will not be published. Required fields are marked *