ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ സംഘർഷം. ഡ്രൈവർക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയായ അൻഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അൻഷാദിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
നാലുപേർ ചേർന്നാണ് അൻഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ അൻഷാദിന്റെ കൈയിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ സമാനമായ രീതിയിലുള്ള സംഘർഷങ്ങൾ പതിവാണ്.സംഭവത്തിൽ പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കി.