
ഈ ഭക്ഷണ സാധനങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കാൻ പാടില്ല; കാരണം അറിയാം
ശരിയായ സ്ഥലത്ത് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ അവ പെട്ടെന്ന് കേടായിപ്പോകും. കിച്ചൻ കൗണ്ടർടോപ്പില്‍ സൂക്ഷിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. മുട്ട കടകളില്‍ മുട്ട തുറന്ന് വച്ചിരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കടയില്‍ സൂക്ഷിക്കുന്നത് പോലെ വീട്ടില്‍ സൂക്ഷിക്കാൻ കഴിയില്ല. എളുപ്പത്തില്‍ കേടുവരുന്ന ഒന്നാണ് മുട്ട. പ്രത്യേകിച്ചും ചൂട് സമയങ്ങളില്‍. പലതരത്തിലുള്ള ഉപകരണങ്ങള്‍ അടുക്കളയില്‍ ഉള്ളതുകൊണ്ട് തന്നെ ചൂടൻ അന്തരീക്ഷമായിരിക്കും എപ്പോഴും ഉണ്ടായിരിക്കുന്നത്. ചൂട് കൂടുതലാകുമ്ബോള്‍ ബാക്റ്റീരിയകളും പെരുകുന്നു. ഇത് മുട്ട എളുപ്പത്തില്‍ ചീഞ്ഞു…