
പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ജീവനൊടുക്കിയ നിലയിൽ; സ്‌കൂളിലെ ക്ലര്‍ക്കാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് കുടുംബം
കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ബെന്‍സണെ കാണാനില്ലായിരുന്നു. സ്‌കൂളിലെ ക്ലര്‍ക്കാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചു. സ്‌കൂളില്‍ പ്രോജക്ട് കൊടുക്കാന്‍ പോയപ്പോള്‍ ക്ലര്‍ക്ക് പരിഹസിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുട്ടിയെ കാണാനില്ലെന്നു കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടത്….