ആ റോള്‍ വേണമെന്ന് പറഞ്ഞ് കാവ്യ അന്ന് വാശി പിടിച്ചു, ഷൂട്ടിന് വന്നില്ല; ലാല്‍ ജോസ്
മലയാളത്തിലെ ഏറെ പ്രിയപ്പെട്ട ക്യാമ്പസ് സിനിമയാണ് ക്ലാസ്‌മേറ്റസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിലുണ്ടാക്കിയ ഓളം ചില്ലറയല്ല. പൃഥിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, നരേന്‍, രാധിക, ജയസൂര്യ, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിലെ ജനപ്രീയ കഥാപാത്രമായിരുന്നു രാധിക അവതരിപ്പിച്ച റസിയ. നരേന്റെ മുരളിയും റസിയയും തമ്മിലുള്ള പ്രണയം ഐക്കോണിക് ആയി മാറി. ഇന്നും രാധിക അറിയപ്പെടുന്നത് റസിയ എന്ന പേരിലാണ്. ഇപ്പോഴിതാ ക്ലാസ്‌മേറ്റ്‌സിന്റെ ചിത്രീകരണത്തിനിടെയുണ്ടായൊരു സംഭവം പങ്കിടുന്ന ലാല്‍ ജോസിന്റെ പഴയൊരു…