എന്തുകൊണ്ട് വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധ മരണം സംഭവിക്കുന്നു?

പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേ വിഷ ബാധയെ തുടർന്നാണ് മലപ്പുറത്ത് ആറു വയസുകാരി സിയ ഫാരിസ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു സിയ ഫാരിസിന്റെ മരണം സംഭവിച്ചത്. തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. മാർച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. കടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്പ്പെടുത്തു. എല്ലാ ഡോസുകളും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനിയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. തലയിലെ പരിക്ക്…

Read More

വേടന്റെ ദൃശ്യം കൊടുത്തവർ എന്തുകൊണ്ട് എം.എൽ.എയുടെ മകനടക്കമുള്ളവരെ പിടിച്ചപ്പോൾ ഇതുപോലെ ചെയ്തില്ല; ഡോ. ജിന്റോ ജോൺ

വേടന്റെ രാഷ്ട്രീയ ചോദ്യങ്ങളോടും ചെറുത്തുനിൽപ്പുകളോടും യോജിപ്പുണ്ടെന്നും എന്നാൽ, ലഹരി ഉപയോഗത്തോട് വിയോജിക്കുന്നുവെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഇക്കാര്യത്തിൽ കേരള സർക്കാരും പൊലീസും എക്സൈസും സ്വീകരിക്കുന്ന ലഹരിവിരുദ്ധ നടപടികളുടെ ഏതു പോസിറ്റീവ് ശ്രമത്തിനും പൂർണപിന്തുണ നൽകുന്നു​വെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു. അതേസമയം, ചിലരുടെ മാത്രം സ്വകാര്യയിടങ്ങളിൽ ഒന്നര ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ അതാ ഞങ്ങൾ വലിയ വേട്ട നടത്തിയിരിക്കുന്നുവെന്ന വ്യാജ അവകാശവാദങ്ങളിൽ കേരളം വിശ്വസിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. വലിയ ശ്രമങ്ങൾ നടത്തുന്നുവെന്ന്…

Read More

റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു; വേടനൊപ്പമെന്ന് ലാലി പിഎം

റാപ്പർ വേടന് പിന്തുണയുമായി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലാലി പി എം. താൻ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാൾ പാടിയ റാപ്പുകളാണ് അദ്ദേഹത്തെ നിർണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു. വേടന്റെ റാപ്പിൽ പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നാണ് തോന്നുന്നത്. തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതൽ തെളിമയോടെ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണമെന്നും ലാലി പി എം ഫെയ്സുബുക്കിൽ…

Read More

പുതിയ മാർപാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന്

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന് നടത്താൻ തീരുമാനം.വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനമായത് .80 വയസ്സിൽ താഴെ പ്രായമുള്ള 135 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Read More

മാലയിലുള്ള പുലിപ്പല്ല് ഒറിജിനൽ; വേടനെതിരെ വനം വകുപ്പും അന്വേഷണം തുടങ്ങി

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെതിരെ അന്വേഷണം ആരംഭിച്ച് വനം വകുപ്പും.കഴുത്തിലണിഞ്ഞ മാലയാണ് ഇത്തവണ കുരുക്കായത്.തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടന്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് അന്വേഷണം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ എത്തി. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്‌ലൻഡിൽ…

Read More

കഞ്ചാവ് കേസ്: സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ നിന്നും വേടൻ പുറത്ത്

റാപ്പർ വേടന്റെ എറണാകുളത്തെ ഫ്‌ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. സംസ്ഥാന സർക്കാരിന്റെ ഇടുക്കിയിലെ നാലാം വാർഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയത്. റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. വേടന്റെ ഫ്‌ലാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്.ഇന്നലെ രാത്രിയോടെയാണ് പ്രോഗ്രാം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വേടൻ ഫ്‌ലാറ്റിലെത്തിയത്….

Read More

പഹൽഗാം ഭീകരാക്രമണം: ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനയിൽ നിൽക്കുന്ന ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ. ഭീകരതക്കെതിരെ ഇന്ത്യക്ക് അമേരിക്കയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള വാർത്തകൾ വളരെ ഭീതിജനകമാണെന്നും, ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഈ ക്രൂരാക്രമണത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും…

Read More

മകന്റെ മരണത്തിൽ ഉത്തരം കിട്ടാതെ വിജയകുമാറും മീരയും യാത്രയായി

മകൻ ഗൗതമിന്റെ മരണത്തിൽ ഉത്തരം കിട്ടാതെയാണ് കോട്ടയം തിരുവാതുക്കലിലെ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്.2017 ജൂൺ മൂന്നിനാണ് ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ക്രോസിൽ ദേഹമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ജൂൺ രണ്ടിന് രാത്രി സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റായിരുന്നു ഗൗതമിന്റെ മരണം. എന്നാൽ, ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസും ക്രംബ്രാഞ്ചും കണ്ടെത്തിയത്. എന്നാൽ മകന്റെ…

Read More

ലഹരി വ്യാപനം തടയുക പ്രാഥമിക ലക്ഷ്യം’;സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്ന് മന്ത്രി എംബി രാജേഷ്

ലഹരി വ്യാപനം തടയുക എന്നതാണ് സർക്കാറിന്റെ പ്രാഥമിക ലക്ഷ്യം അതിനാൽ നടി വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ലഹരി പരിശോധനയിൽ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയോന്നുമില്ലെന്നും പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല അദ്ദേഹം പറഞ്ഞു.എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി

Read More

വിൻ സിയുടെ വെളിപ്പെടുത്തലിൽ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ തുറന്നുപറച്ചിൽ ഗൗരവമുള്ളതാണെന്നും അതിൽ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത വിൻ സിയുടെ സമീപനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാകേണ്ട ഒന്നാണ് സിനിമാ മേഖല. അതിന് മങ്ങലേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. സിനിമാ മേഖലയിലെ നിയമവിരുദ്ധ…

Read More