
ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ചരിത്ര നേട്ടവുമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ , ഒന്നാം സ്ഥാനം നിലനിർത്തിയത് ഏറ്റവും ഉയർന്ന റേറ്റിംഗോടെ
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബുമ്ര ഒരു ഇന്ത്യൻ ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്‍റും സ്വന്തമാക്കി. 907 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ബുമ്ര ആര്‍ അശ്വിന്‍ സ്വന്തമാക്കിയ 904 റേറ്റിംഗ് പോയന്‍റിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്. ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പതിനേഴാമത്തെ റേറ്റിംഗ് പോയന്‍റാണിത്. 932 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയിട്ടുള്ള ഇംഗ്ലണ്ട് പേസര്‍ സിഡ്നി…