
‘ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ല; ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ’; ക്രിസ്റ്റ്യാനോ റൊണാൾഡോ
ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ഞാനാണെന്ന് വ്യക്തമാക്കിയ ക്രിസ്റ്റ്യാനോ ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിആർ7 നിലപാട് വ്യക്തമാക്കിയത്. ”ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഇക്കാര്യത്തെ ഞാൻ ബഹുമാനത്തോടെ കാണും. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്. ഫുട്‌ബോൾ ചരിത്രത്തിൽ എന്നേക്കാൾ മികച്ചൊരാളെ കണ്ടിട്ടില്ല. ഹൃദയത്തിൽ തൊട്ടാണ് ഇക്കാര്യം പറയുന്നത്”-റോണോ ചോദ്യത്തിന് മറുപടിയായി പറഞ്ഞു അഭിമുഖത്തിൽ മെസ്സിയോടുള്ള സൗഹൃദത്തെ കുറിച്ചും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഒന്നര വർഷത്തോളം…