
നീണ്ട 15 വർഷത്തിന് ശേഷം സൗദി മന്ത്രി ലബനാനിൽ
നീണ്ട 15 വർഷത്തെ ഇടവേളക്കുശേഷം ഒരു സൗദി മന്ത്രി ലബനാൻ മണ്ണിൽ. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യാഴാഴ്ച വൈകീട്ട് ബൈറൂത്തിലെത്തി ലബനാൻ പ്രസിഡന്റ് ജോസഫ് ഔണുമായി വിശദ ചർച്ചയും നടത്തി. ബൈറൂത്തിലെ ബബ്ദ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ലബനാനുള്ള സൗദി അറേബ്യയുടെ തുടർച്ചയായ പിന്തുണയും ചർച്ചാവിഷയങ്ങളായി. ലബനാന്റെ പ്രദേശങ്ങളിൽനിന്നും ഇസ്രായേൽ അധിനിവേശ സേനയെ പൂർണമായി പിൻവലിക്കുന്നതുൾപ്പെടെ വെടിനിർത്തൽ കരാർ പാലിക്കേണ്ടതിന്റെ പ്രാധാന്യം സൗദി മന്ത്രി ഊന്നിപ്പറഞ്ഞു. സൗദി…