
ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ
സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ, ദഅ്വ, ഗൈഡൻസ് മന്ത്രാലയം റമദാൻ മാസത്തിൽ നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഇഫ്താർ പരിപാടികൾ ആരംഭിച്ചു. ഇന്ത്യയെക്കൂടാതെ നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും സൗദി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ സൗദി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ മാത്രം 50,000ത്തിലധികം ഗുണഭോക്താക്കളെയും മറ്റു നാലു രാജ്യങ്ങളിലായി ഏകദേശം 100,000 ഗുണഭോക്താക്കളെയും പ്രതീക്ഷിക്കുന്ന ഈ സംരംഭം, ഐക്യം വളര്‍ത്തുന്നതിനും വിശുദ്ധ മാസത്തില്‍ നിര്‍ണായക പിന്തുണ നല്‍കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്…