
വ്യക്തിഗത ആദായനികുതി നിയമം ; ഒമാനിൽ കരട് ശുപാർശകൾക്ക് അംഗീകാരം
ഒമാനിൽ നടപ്പാക്കാൻ പോകുന്ന വ്യക്തിഗത ആദായ നികുതി നിയമത്തിന്റെ കരട് ശുപാർശകൾക്ക് ഒമാൻ സ്റ്റേറ്റ് കൗൺസിലും മജ്ലിസ് ശൂറയും അംഗീകാരം നൽകി. പ്രതിവർഷ വരുമാനം 50,000 റിയാലിന് മുകളിലുള്ളവരിൽനിന്ന് അഞ്ച് ശതമാനം ആദായ നികുതി ഈടാക്കാനുള്ള കരട് ശുപാർശകൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. മധ്യവർഗത്തിന്റെ പ്രയോജനത്തിനായാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. വ്യക്തിഗത ആദായനികുതിയിൽ ഗ്രാറ്റുവിറ്റിയോ മറ്റ് സേവനാവസാന ആനുകൂല്യങ്ങളോ വരുമാന സ്രോതസ്സുകളായി കണക്കാക്കേണ്ടതില്ലെന്നും ഇരു കൗൺസിലുകളും സമ്മതിച്ചു. നേരത്തെ പ്രതിമാസം 2500 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് (പ്രതിവർഷം…