കുംഭമേള കൊടിയിറങ്ങി; 66 കോടി പേർ പങ്കെടുത്തുവെന്ന് യുപി സർക്കാർ: വിമർശനവുമായി അഖിലേഷ് യാദവ്

കുംഭമേളയിൽ ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നും യു പി സര്‍ക്കാരിന്റെ കണക്ക്. ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം എന്ന് യോഗി പ്രതികരിച്ചു. അതേ സമയം കുംഭമേളക്കെതിരെ വിമർശനം തുടർന്ന് അഖിലേഷ് യാദവ് രംഗത്ത്. തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർ മരിച്ചത് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടെന്നും യഥാർത്ഥ മരണ കണക്ക് എവിടെയെന്നും എസ്പി അധ്യക്ഷന്റെ പ്രതികരണം. 

Read More

അവര്‍ ഏറ്റുമുട്ടുന്നതായി അഭിനയിക്കുന്നു, നമ്മള്‍ അത് വിശ്വസിക്കണം?; ഡിഎംകെയേയും ബിജെപിയേയും പരിഹസിച്ച് വിജയ്

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിയേയും ഡി.എം.കെയേയും പരിഹസിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിജയ് ആരോപിച്ചു. എല്‍.കെ.ജി- യു.കെ.ജി. കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണിതെന്നും വിജയ് പറഞ്ഞു. തമിഴക വെട്രി കഴകം രൂപവത്കരിച്ചതിന്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്. പുതിയൊരു വിവാദമുണ്ടായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസം നടപ്പാക്കിയില്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇത് എല്‍.കെ.ജി- യു.കെ.ജി. കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണെന്നായിരുന്നു വിജയ്‌യുടെ വാക്കുകള്‍….

Read More

അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

ദില്ലിയില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. നന്ദ് നാഗ്രിയിലാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചാണ് 24 കാരനായ അമന്‍ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. കൊല്ലപ്പെട്ട യുവതിക്ക് 20 വയസ് മാത്രമാണ് പ്രായം. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നത്. പോലീസ് പറയുന്നതനുസരിച്ച് ചെവ്വാഴ്ച വൈകുന്നേരം അമന്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും കൊലപാതക വിവരം പോലീസിനോട് തുറന്നു പറയുകയുമായിരുന്നു….

Read More

പീഡന ശ്രമത്തിനിടെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ 13 കാരന്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ പീഡന ശ്രമത്തിനിടെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ 13 കാരന്‍ അറസ്റ്റിലായി. ബിലാസ്പൂരിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച കുട്ടിയെ കാണാനില്ലെന്ന് മതാപിതാക്കള്‍ പോലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്. പ്രതിയും പെണ്‍കുട്ടിയും കോളനിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കോര്‍ട്ടേഴ്സിലുള്ളവരെ ചോദ്യം ചെയ്യുന്നതിനിടെ 13 കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയേയും കൊണ്ട് പതിമൂന്നുകാരന്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് പോകുന്നത്…

Read More

സിഖ് വിരുദ്ധ കലാപം; മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം

1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ സരസ്വതി വിഹാറിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ. പ്രത്യേക ജഡ്‌ജി കാവേരി ബവേജയാണ് വിധി പ്രഖ്യാപിച്ചത്. നേരത്തേ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കലാപത്തിൽ സജ്ജൻ കുമാ‌ർ ഭാഗമായെന്നും ആൾക്കൂട്ടത്തിന് നേതൃത്വം നൽകിയെന്നും കോടതി പറഞ്ഞിരുന്നു. സിഖ് വിരുദ്ധ കലാപത്തിനിടെ ഡൽഹിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ ഒന്നിന് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം വിധിച്ചത്. ജസ്വന്ത് സിംഗ്, തരുൺദീപ്…

Read More

യുപിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു; ഉത്തർപ്രദേശിലെ ക്രമസമാധാനം രാജ്യത്തിനും ലോകത്തിനും മാതൃകയെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് പ്രതിപക്ഷ വിമർശനത്തിന് യോഗി ആദിത്യനാഥ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെ കുറിച്ച് ആളുകൾ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. “നല്ല ഭരണത്തിന്റെ അടിസ്ഥാനമാണ് നിയമവാഴ്ച. ക്രമസമാധാന രംഗത്തെ പരിഷ്കരണങ്ങളെ എതിർക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. നിരന്തര നിരീക്ഷണത്തിലൂടെയും സാങ്കേതിക മികവിലൂടെയും സുതാര്യത,…

Read More

വ്യാജ വാർത്ത പ്രചരിപ്പിച്ചു; കേരളത്തിലെ കോൺഗ്രസിൻ്റെ എക്സിലെ പോസ്റ്റിനെതിരെ വിമർശനവുമായി പ്രീതി സിൻ്റ

കേരളത്തിലെ കോൺഗ്രസിൻ്റെ എക്സ് (ട്വിറ്റർ) പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിൻ്റ. താരത്തിൻ്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകർന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം. വ്യാജ ആരോപണമാണിതെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു. ഒരു രാഷ്ട്രീയപാർട്ടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും താരം പറഞ്ഞു.

Read More

അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ഡൽഹി നിയമസഭയിൽ അവതരിപ്പിക്കും

അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ഡൽഹി നിയമസഭയിൽ അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ മദ്യനയ അഴിമതി ഉൾപ്പെടെയുള്ള അഴിമതികളുടെ വിവരങ്ങൾ അടങ്ങിയ 14 സിഎജി റിപ്പോർട്ടുകളാണ് സഭയിൽ വയ്ക്കുക. സി എ ജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ നിയമസഭയിൽ ലെഫ്റ്റനന്റ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാണ് സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കുക. എന്നാൽ സിഎജി റിപ്പോർട്ടുകൾ ആം ആദ്മി സർക്കാരിന്റെ സമയത്ത് തന്നെ…

Read More

ചില ആരോപണങ്ങൾ പരിഹാസ്യം; അവരുടെ പ്രശ്നങ്ങൾക്കെല്ലാം ഇന്ത്യയെ കുറ്റപ്പെടുത്തുന്നു: ബംഗ്ലാദേശിനെതിരെ ജയശങ്കർ

ബംഗ്ലാദേശിൽ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ശനിയാഴ്ച ഡൽഹി സർവകലാശാല സാഹിത്യോത്സവത്തിൽ നടന്നപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബം​ഗ്ലാദേശിന്റെ ചില ആരോപണങ്ങൾ പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടക്കാല സർക്കാരിലെ ആരെങ്കിലും എല്ലാ ദിവസവും എഴുന്നേറ്റ് എല്ലാത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. അവയിൽ ചിലത് തികച്ചും പരിഹാസ്യമാണ്. നമ്മളുമായി എന്ത് തരത്തിലുള്ള ബന്ധമാണ് അവർ ആഗ്രഹിക്കുന്നതെന്ന് അവർ തീരുമാനിക്കേണ്ടതുണ്ട്. 1971 മുതൽ ബംഗ്ലാദേശുമായി ഇന്ത്യക്ക് ഒരു നീണ്ടതും സവിശേഷമായതുമായ ചരിത്രമുണ്ടെന്നും…

Read More

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിൽ മോഹൻ‌ലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി

അമിത വണ്ണം നിയന്ത്രിക്കാനും ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് മോഹൻ‌ലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറക്കാൻ കഴിഞ്ഞ മൻ കി ബാത്തിൽ മോദി ആഹ്വാനം ചെയ്തിരുന്നു. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു. മോഹൻലാലിനും ശ്രേയ ഘോഷാലിനും പുറമെ ജമ്മു കശ്മീർ…

Read More