മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടി തുടരും; ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം: അമിത് ഷാ

ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന  നടപടികൾ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29 കള്ളക്കടത്തുകാർക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണത്തിന്‍റെ  അത്യാർത്തിക്ക് വേണ്ടി  യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി സർക്കാർ വിട്ടുവീഴ്ച  കാണിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും. നിർദയവും സൂക്ഷ്മവുമായ…

Read More

റമദാന്‍ സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ; വിശ്വാസികള്‍ക്ക് ആശംസ നേർന്ന് നരേന്ദ്രമോദി

റമദാന്‍  സമൂഹത്തിൽ സമാധാനവും  ഐക്യവും കൊണ്ടുവരട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ആശംസിച്ചു. റമദാന്‍  മാസം കാരുണ്യത്തിന്‍റേയും ദയയുടെയും സേവനത്തിന്‍റേയും  ഓർമ്മപ്പെടുത്തലാണെന്നും മോദി. സമൂഹമാധ്യമത്തില്‍ കുറിച്ചു. യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച തന്നെ റംസാന്‍ വ്രതം തുടങ്ങിയിട്ടുണ്ട്.പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്‍റേയും ത്യാഗത്തിന്‍റേയും നാളുകളാണ്.പ്രാര്‍ത്ഥന നിര്‍ഭരമായ മാസം കൂടിയാണ് റംസാന്‍ റമദാൻ സന്ദേശത്തിൽ പലസ്തീൻ ജനതയ്ക്കായി പ്രാർത്ഥിച്ച് സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ്.പലസ്തീൻ ജനതയ്ക്ക് ശാശ്വത സമാധാനവുംനല്ല ജീവിതവും   ഉണ്ടാവട്ടെയെന്ന് അദ്ദേഹം…

Read More

ഡല്‍ഹി മലിനീകരണം; 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഇന്ധനം നൽകില്ല

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാർച്ച് 31-നുശേഷം ഡൽഹിയിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ്‌ സിര്‍സയാണ് ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്ന് സിര്‍സ പറഞ്ഞു. തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ വലിയ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ എന്നിവിടങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ,…

Read More

വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയെന്ന് മമത; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയ നടക്കുന്നതെന്ന് ബംഗാളിലെ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസർ മുതൽ ചീഫ് ഇലക്ടറൽ ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥൻമാരുടെ കൃത്യമായ മേൽനോട്ടത്തിലാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുടെ കൂടി പങ്കാളത്തത്തിലാണ് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പ്…

Read More

കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്തയച്ചു

കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് അയച്ചത്. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സമീപ കാലത്തെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടൽ വേണമെന്നുമാണ് കത്തിലെ വ്യക്തമാക്കുന്നുണ്ട്.

Read More

ഹിമപാതത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം രണ്ടാം ദിനത്തിൽ; 32 പേരെ രക്ഷപ്പെടുത്തി: കണ്ടെത്താനുള്ളത് 25 പേരെ

 ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം രണ്ടാം ദിവസത്തിൽ. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മാനാ ഗ്രാമത്തിൽ ഹിമാ പാതം ഉണ്ടായത്. ചൈനീസ് അതിർത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിർമ്മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തിൽ…

Read More

സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം; 41% ൽ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് ശുപാർശ

കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ധനകാര്യ കമ്മീഷന് മുന്നില്‌ കേന്ദ്രസർക്കാർ നിർദ്ദേശം സമർപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനൽ ഒക്ടോബർ 31-നകം ശുപാർശകൾ സമർപ്പിക്കും. സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം നിലവിലെ 41% ൽ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്…

Read More

അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷം; ‘ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും’: വിമർശനങ്ങൾക്ക് മറുപടിയുമായി ഡി.കെ ശിവകുമാർ

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.െക.ശിവകുമാർ. താൻ ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിലാണ് അമിത്ഷാ മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയിൽ പങ്കെടുത്തതിനെ എഐസിസി സെക്രട്ടറി പി.വി.മോഹൻ വിമർശിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ മറുപടി. രാഹുൽ ഗാന്ധിയെ വിമർശിച്ച ഒരാളുടെ ക്ഷണം…

Read More

രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജനങ്ങളെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ

രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് എച്ച് 5 എൻ 1 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്ക ഉയരുകയാണ്. പക്ഷികളിൽ പകരുന്ന വൈറസാണെങ്കിലും സസ്‌തനികളിലും ഇവ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ വളർത്ത് പൂച്ചകൾ പക്ഷിപ്പനി ബാധിച്ച് മരിച്ചിരുന്നു. അന്ന് ഗവേഷകർ മറ്റ് രാജ്യങ്ങൾക്കും മുൻകരുതൽ നൽകിയതാണ്. കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിസംബറിൽ പക്ഷിപ്പനി ബാധിച്ച് നാഗ്‌പൂരിലും നിരവധി പൂച്ചകൾ…

Read More

അഞ്ചുവര്‍ഷം പ്രകടമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ; പുതുക്കിയ വഖഫ്ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.പുതുക്കിയ വഖഫ് ബിൽ മാർച്ച് രണ്ടാം വാരം അവതരിപ്പിക്കും. ജെപിസി നല്കിയ ചില ശുപാർശകൾ കൂടി അംഗീകരിച്ചാണ് ബില്ല് പുതുക്കിയത്. കളക്ടർമാർക്ക് പകരം തർക്ക പരിഹാര ചുമതല മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നല്കും ഈ മാസം ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. ഭേദഗതി ചെയ്ത ബിൽ മാർച്ച് 10 ന് സഭ…

Read More