കുതിപ്പ് തുടർന്ന് സ്വർണവില

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് വീണ്ടും വൻ വർധന. ഗ്രാമിന് 185 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8745 ആയി ഉയർന്നു. പവന്റെ വിലയിൽ 1480 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 69,960 രൂപയായാണ് വർധിച്ചത്. ​റെക്കോഡ് വില വർധനയാണ് സ്വർണത്തിന് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7200 രൂപയാണ്….

Read More

ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന് എൻ പ്രശാന്ത് IAS; ആവശ്യം അംഗീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി

ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്ത് ഐ എ എസിൻ്റെ ആവശ്യം അം​ഗീകരിക്കില്ലെന്ന് സർക്കാർ. ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐ എ എസിൻ്റെ ആവശ്യം അംഗീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വ്യക്തമാക്കി. ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും റെക്കോഡും സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ലൈവ് സ്ട്രീമിം​ഗും റെക്കോർഡിം​ഗും നടത്തണമെന്നായിരുന്നു എൻ പ്രശാന്തിന്റെ ആവശ്യം. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിം​ഗിന് നോട്ടീസ് നൽകിയിരിക്കുന്നത്….

Read More

കണ്ണൂരിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ മീൻകുന്നിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് സ്കൂളിന് സമീപത്തെ ഭാമയും പതിനാലും പതിനൊന്നും വയസുള്ള മക്കളും ആണ് മരിച്ചത്. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

മുണ്ടക്കൈ പുനരധിവാസത്തിൽ എൽസ്സൺ എസ്‌റ്റേറ്റിന് ആശ്വാസം; 17 കോടി രൂപ സർക്കാർ അധികം കെട്ടിവെക്കണം

മുണ്ടക്കൈ പുനരധിവാസത്തിൽ എൽസ്റ്റൺ എസ്റ്റേറ്റിന് ആശ്വാസ വിധി. 17 കോടി രൂപ കൂടി അധികമായി സർക്കാർ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രിയിൽ തുക നിക്ഷേപിക്കാനും നിർദ്ദേശം. അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കും. ഏറ്റെടുത്ത ഭൂമിക്ക് പകരം നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു. മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് എൽസ്റ്റൺ എസ്റ്റേറ്റ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ ( 75 ) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് കൊല്ലം ചാത്തന്നൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം. കൊല്ലം ശാസ്താംകോട്ട…

Read More

ഐപിഎൽ 2025: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് 2.4 മില്യൺ രൂപ പിഴ

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് ടൈറ്റൻസിനോട് 58 റൺസിന്റെ തകർപ്പൻ തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസ് ടീം രണ്ടാം ഓവർ റേറ്റ് കുറ്റകൃത്യം നടത്തിയതിനെ തുടർന്ന് ക്യാപ്റ്റൻ സഞ്ജു സാംസണിന് 2.4 മില്യൺ രൂപ പിഴ ചുമത്തി. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് സാംസണും മുഴുവൻ ആർആർ ടീമിനും പിഴ ചുമത്തിയതെന്ന് വ്യാഴാഴ്ച ഐപിഎല്ലിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. ”ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പ്ലെയിംഗ് ഇലവനിലെ ബാക്കിയുള്ള അംഗങ്ങൾക്ക് 600,000…

Read More

തഹാവൂർ റാണ അറസ്റ്റിൽ; ദില്ലി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ; ചിത്രം പുറത്തുവിട്ടു

മുംബൈ: മുബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണയെ അറസ്റ്റ് ചെയ്ത് എൻഐഎ. ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രം എൻഐഎ പുറത്തുവിട്ടു.ഇന്ന് ഉച്ചയ്ക്കാണ് റാണയെ ഇന്ത്യയിലെത്തിച്ചത്.ദില്ലി പൊലീസിൻറെ പ്രത്യേക സംഘത്തിൻറെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. കൊണ്ടുവരുന്ന റൂട്ടുകളിൽ അർധസൈനികരെയും വിന്യസിച്ചിരുന്നു..അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണത്തിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുമാറി. തഹാവൂർ റാണ കനേഡിയൻ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയത്.

Read More

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് നേട്ടം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്‌സ് കൗൺസിലിൽ എസ്എഫ്‌ഐ 7 സീറ്റും കെഎസ്‌യു 3 സീറ്റും നേടി. എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്എഫ്‌ഐ 11 സീറ്റും കെഎസ്‌യു 4 സീറ്റും നേടി. അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്ക് എസ്എഫ്‌ഐയ്ക്ക് 4 വോട്ടും കെഎസ്‌യുവിന് 1 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. സെനറ്റ് വോട്ടെണ്ണൽ തുടരുകയാണ്

Read More

777 പേർക്ക് നിയമനം; വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്കാണ് (37 ശതമാനം) തൊഴിലവസരം ലഭിച്ചിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പിലായിരിക്കുകയാണ്….

Read More

യുദ്ധക്കളമായി കേരള സർവകലാശാല; എസ് എഫ് ഐ-കെ എസ് യു സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്‌യുവും എസ്എഫ്‌ഐയും. പൊലീസ് ലാത്തിചാർജിൽ എസ്എഫ്‌ഐ പ്രവർത്തകർക്കും കെഎസ്‌യു പ്രവർത്തകർക്കും പരിക്കേറ്റു. സെനറ്റിലും സ്റ്റുഡൻറ് കൗൺസിലിലും കെഎസ്‌യുവിൻറെ സ്ഥാനാർത്ഥികൾ വിജയിച്ചതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നാണ് കെഎസ്‌യുവിൻറെ ആരോപണം. അതേസമയം, സർവകലാശാല ക്യാമ്പസിന് പുറത്ത് നിന്ന് കെഎസ്‌യു പ്രവർത്തകരടക്കം കല്ലേറ് നടത്തുകയായിരുന്നുവെന്നും എസ്എഫ്‌ഐയ്ക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആരോപണം. കെഎസ്‌യുവിൻറെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞുവെന്നാണ്…

Read More