തിരുത്തി ജീവിച്ചാൽ നല്ലവനാണ്; വേടന് പിന്തുണയുമായി ഗണേഷ് കുമാർ

റാപ്പർ വേടന് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. വേടന് ഒരു തെറ്റു പറ്റിപ്പോയതാണെന്നും വേടനെ കാണുമ്പോൾ ഇനി കഞ്ചാവടിയൻ എന്ന് കളിയാക്കരുതെന്നും മന്ത്രി. വേടനോട് അത്യധികമായ സ്‌നേഹമുണ്ട്. ഒരു തെറ്റു പറ്റി, പൊറുക്കണം എന്ന് വേടൻ തന്നെ തുറന്നു പറഞ്ഞു. അയാൾ തിരുത്തി ജീവിച്ചാൽ അയാൾ നല്ലവനാണ്. ഞാൻ മനസിലാക്കിയതിൽ നാട്ടുകാരോടും പൊലീസിനോടുമെല്ലാം നല്ല പെരുമാറ്റയുള്ളയാളാണ് വേടൻ. തനിക്ക് വേടനെ നേരിട്ട് പരിചയമില്ലെന്നും കെ ബി ഗണേഷ് കുമാർ. പത്തനാപുരം പാതിരിക്കൽ…

Read More

കെപിസിസി പ്രസിഡന്‍റായി കെ. സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകളും ഫ്ളക്സ് ബോർഡും

കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും കാസർകോടും പോസ്റ്ററുകളും ഫ്ളക്സ് ബോർഡും പതിച്ചു. പയ്യന്നൂരിൽ ‘കോൺഗ്രസ് പോരാളികളു’ടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ജനനായകൻ കെ.എസ് തുടരണം എന്നാണ് എഴുതിയിരിക്കുന്നത്. കാസർകോട് ഡി.സി.സി ഓഫിസിനു മുന്നിലെ ഫ്ളക്സ് ബോർഡിൽ കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധകരൻ തുടരട്ടെ എന്നാണ് ആവശ്യം. കെ.പി.സി.സി അധ്യക്ഷനെ മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും കാസർകോട്ടെ…

Read More

മലയാളി യുവാവ് മുഹമ്മദ് ഷാനിബ് കാശ്മീരിലേക്ക് പോയതുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിലെത്തി മൊഴിയെടുത്തു

മലയാളി യുവാവിനെ ജമ്മു കശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരളാ പോലീസ് വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ കറുവാൻതൊടി സ്വദേശി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. പുൽവാമയിലെ വനപ്രദേശത്തോട് ചേർന്ന നിലയിലാണ് ഇന്നലെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് എങ്ങനെ കാശ്മീരിലെത്തിയെന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചതായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. യുവാവിന്‍റെ മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. യുവാവിന്‍റെ മൃതദേഹം…

Read More

‘സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നി’; ഉദ്യോഗസ്ഥനെതിരായ നടപടിയിൽ വേടൻ

കൊച്ചി: പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ പ്രതികരിച്ചു. റേഞ്ച് ഓഫീസർ അധീഷ് സാറിനെ സ്ഥലം മാറ്റിയ കാര്യമാണ് അറിയുന്നത്. അത് ശരിയല്ലെന്നാണ് എൻറെ അഭിപ്രായം. ഇപ്പോൾ മാത്രമല്ല, വേട്ടയാടൽ നിരന്തരമായി താൻ നേരിട്ടിരുന്ന കാര്യമാണെന്നും അത് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നും വേടൻ പറഞ്ഞു. തനിക്കെതിരായ വേട്ടയാടൽ പുതിയ കാര്യമൊന്നും അല്ലെന്നും വേടൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്…

Read More

എന്റെ നിലപാട് ഇരുരാജ്യങ്ങൾക്കുമൊപ്പം; ഡോണൾഡ് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിൽ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അവിടെയുണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം എത്രയും പെട്ടെന്ന് തീർക്കണമെന്നാണ് ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതൊരു മോശം അവസ്ഥയാണ്. രണ്ടുകൂട്ടരോടൊപ്പം നിൽക്കുന്നതാണ് എന്റെ നിലപാട്. ഇരു രാജ്യങ്ങളെയും എനിക്ക് നന്നായി അറായാം. അവർ ഈ പ്രശ്‌നം പരിഹരിക്കുന്നതാണ് എനിക്ക് കാണേണ്ടത്. രണ്ട് രാജ്യങ്ങളും തിരിച്ചടിച്ചു. ഇനി നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് രാജ്യങ്ങളോടൊപ്പവും ഞാൻ നിൽക്കുമെന്നും…

Read More

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് വിനോദസഞ്ചാരികൾ മരിച്ചു

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഉത്തർകാശിയിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആറുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്.

Read More

നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി; അരുംകൊല ചെയ്തത് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും

നന്തൻകോട് കൂട്ടക്കൊല കേസിൻറെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്. അച്ഛൻ പ്രോഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. ഏപ്രിൽ എട്ടിന് രാത്രി മൃതദേഹങ്ങൾക്ക്…

Read More

പാകിസ്താനിലെ ലാഹോറിൽ മൂന്നിടത്ത് സ്‌ഫോടനം; സ്ഥിരീകരിച്ച് പാക് മാധ്യമങ്ങൾ

പാകിസ്താനിലെ ലാഹോറിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയാണ് നഗരത്തിൽ സ്ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷൻ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നഗരത്തിൽ സ്ഫോടനശബ്ദം കേട്ടെന്നാണ് ദൃക്സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ആദ്യ സ്‌ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്‌ഫോടനങ്ങൾ ഉണ്ടായത്. സ്‌ഫോടനത്തിൻറെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾക്ക്…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല; ചാപ്പലിൽ നിന്ന് കറുത്ത പുക ഉയർന്നു

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല. കർദിനാൾമാരുടെ പേപ്പൽ കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തിരഞ്ഞെടുത്തില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയാണ് ഉയർന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ആർക്കും കഴിഞ്ഞില്ല. രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ഉച്ചക്കും വൈകിട്ടും രണ്ടു റൗണ്ടായി നടക്കും. 71 രാജ്യങ്ങളിൽ നിന്ന് വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇറ്റാലിയൻ കർദ്ദിനാൾ പിയട്രോ പരോളിൻ, ഫിലിപ്പിനോ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ, ഹംഗേറിയൻ കർദ്ദിനാൾ പീറ്റർ എർദോ എന്നിവരിൽ ഒരാളാകും…

Read More

ഓപ്പറേഷൻ സിന്ദൂർ: 21 ഭീകര കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു, ആക്രമിച്ചത് 9 എണ്ണം മാത്രം, ഇന്ന് സർവകക്ഷി യോഗം

ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളിൽ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാൽ തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി. അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. അതിനിടെ…

Read More