
ഓപറേഷൻ സിന്ദൂർ സർവകക്ഷി യോഗത്തിൽ വിശദീകരിച്ച് കേന്ദ്രസർക്കാർ; സ്ഥിതിഗതികൾ വിവരിച്ച് പ്രതിരോധ മന്ത്രി
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ച് കേന്ദ്രസർക്കാർ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല. രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാർ യോഗത്തെ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്തത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിലെ സാഹചര്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ചു. കേന്ദ്ര മന്ത്രി അമിത് ഷാ, എസ്…