പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം; മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി എം.വി ഗോവിന്ദൻ

മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായ പരിധി 75 വയസ് കഴിഞ്ഞവർ മാത്രം പുറത്തു പോകും. 75  തികയാത്തവരുടെ കാര്യം…

Read More

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്; താനും ജീവനൊടുക്കുമെന്ന് പ്രതി അഫാൻ

വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം.  കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ…

Read More

സ്റ്റാർട്ട്അപ്പ് രംഗത്ത് സംസ്ഥാന സർക്കാരിൻ്റെ നേട്ടം; റിപ്പോർട്ട് പണം നൽകി തയ്യാറാക്കിയതെന്ന് വിഡി സതീശൻ 

സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ് രംഗത്തെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് പണം കൊടുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്റ്റാർട്ടപ് നേട്ടത്തെക്കുറിച്ച് സ്റ്റാർട്ടപ് ജെനോം എന്ന കമ്പനിക്ക് പണം കൊടുത്ത് റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. 48000 യു.എസ് ഡോളർ സ്റ്റാർട്ടപ് ജെനോം കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും അദ്ദേഹം വിമർശിച്ചു. 2019-2021- കോവിഡ് കാലവുമായി താരതമ്യം ചെയ്ത് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം ഉണ്ടാക്കിയത്. 2021 മുതൽ 2024 വരെ സർക്കാർ റിപ്പോർട്ട് തയ്യാറാക്കൻ പണം കൊടുത്തു. രാജ്യത്ത്  മോദി സർക്കാർ…

Read More

ശാശ്വതമായ സമാധാനത്തിന് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു: മാപ്പ് പറഞ്ഞ് സെലൻസ്കി

വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുടെ കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങളാണുണ്ടായത്. പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സാമ്പത്തിക സഹായങ്ങളും അമേരിക്ക മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ ട്രംപുമായുണ്ടായ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി രംഗത്തെത്തി. ശാശ്വതമായ സമാധാനത്തിന് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.  യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്ന് സെലൻസി വ്യക്തമാക്കി. ധാതു ഖനന കരാർ ഏത് സമയത്തും…

Read More

സിനിമാ സമരവുമായി മുന്നോട്ട് പോകരുതെന്ന് സജി ചെറിയാന്‍; ചർച്ചയ്ക്ക് തയ്യാറെന്ന് ഫിലിം ചേംബർ

സിനിമാ സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരം ചെയ്യരുതെന്നും പ്രശ്ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെങ്കിൽ ചർച്ചയ്ക്ക് തയ്യാറെന്നതാണ് ഫിലിം ചേമ്പറിന്‍റെ നിലപാട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അതേസമയം നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25 ന് മുന്‍പ് നടത്തുമെന്നും എമ്പുരാന്‍ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു….

Read More

വികസനത്തിന് തുടർച്ച പ്രധാനം; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്നാണ് കോൺഗ്രസിൻ്റെ രഹസ്യ സർവേ ഫലം: കെ.എൻ ബാലഗോപാൽ

കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്. പിണറായി സർക്കാരിൻറെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ…

Read More

എല്ലാവരും ഒറ്റക്കെട്ടാണ്; കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനം: ചെന്നിത്തല

കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. തന്നെ വിമര്‍ശിക്കുന്നതിലൂടെ ഇപി ജയരാജൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. തന്‍റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ശശിതരൂറിൻെറ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിർദ്ദേശവും ഹൈക്കമാണ്ട് നൽകിയിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സിദ്ധാര്‍ത്ഥൻ എന്ന വിദ്യാര്‍ത്ഥിയുടെ മരണം…

Read More

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; സ്റ്റേ ചെയ്ത് ട്രിബ്യൂണൽ

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികള്‍ക്ക് പൊലീസ് ഇൻസ്പെക്ടറായി നിയമനം നൽകാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവർക്ക് ഇൻസ്പെക്ടർ റാങ്കിൽ നിയമനം നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. കീഴ്വഴക്കങ്ങള്‍ ലംഘിച്ചുള്ള കായിക നിയമനം പൊലീസിലെ സീനിയോററ്റി തന്നെ കാര്യമായി ബാധിക്കുന്നതായിരുന്നു. പൊലീസ് നാലാം ബറ്റാലയിനിലെ സബ് ഇൻസ്പെക്ടർ ബിജുമോൻ പി.ജെയാണ് നിയമനം ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ്…

Read More

ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു; കേരളം ഒറ്റക്കെട്ടായിആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നു: കെ സുരേന്ദ്രന്‍

ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൽ അശ്ലീലം കാണുന്നവർ സാമൂഹ്യവിരുദ്ധരാണ്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാർ. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ…

Read More

സി​ദ്ധാർത്ഥന്റെ മരണം: സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ലെന്ന് അച്ഛൻ ജയപ്രകാശ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നല്‍കിയതില്‍ പ്രതികരണവുമായി അച്ഛൻ ജയപ്രകാശ്. കോടതിക്ക് വിഷയം ​ഗുരുതരമെന്ന് ബോധ്യപ്പെട്ടതായി ജയപ്രകാശ് പറഞ്ഞു. സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ ജയപ്രകാശ് കോടതി ഉത്തരവ് നിലനിൽക്കെയാണ് രണ്ട് വിദ്യാർത്ഥികളെ തിരിച്ചെടുത്തതെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഇനിയും സമയം ചോദിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.  ഈ രണ്ട് വിദ്യാര്‍ത്ഥികളെയും ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഒരു വർഷം…

Read More