
ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ടെത്താം; പുതുവഴിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍
ശബരിമലയില്‍ ഫ്ലൈ ഓവര്‍ ഒഴിവാക്കി, തീർത്ഥാടകർക്ക് നേരിട്ട് ദര്‍ശനം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതുവഴിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടുന്നതാണ് രീതി. മീനമാസ പൂജയ്ക്കായി വെള്ളിയാഴ്ച നട തുറക്കുമ്പോൾ പുതിയ വഴിയിലൂടെ ആളുകളെ പ്രവേശിപ്പിക്കും. പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തര്‍ നിലവില്‍ ഫ്ലൈഓവര്‍ വഴി ചുറ്റിയാണ് ദര്‍ശനം നടത്തുന്നത്. പരമാവധി നാലോ അഞ്ചോ സെക്കന്‍റ് നേരമാണ് പ്രാര്‍ഥിക്കാന്‍ അവസരവും കിട്ടുന്നത്. പുതിയ പ്ലാന്‍ അനുസരിച്ച് പടികയറിയെത്തുന്ന ഭക്തര്‍…