പെൺസുഹൃത്തിന്റെ വീടിനും വാഹനത്തിനും തീയിട്ടു; പ്രതി അറസ്റ്റിൽ

കൊച്ചി പെരുമ്പാവൂരിൽ ഇരിങ്ങോളിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ ആക്രമണം. കൊല്ലം സ്വദേശി അനീഷാണ് ആക്രമണം നടത്തിയത്. പെൺ സുഹൃത്തിന്റെ വീടിനും സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനവും തീ വെയ്ക്കുകയായിരുന്നു. യുവതി യുവാവുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അനീഷിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് അനീഷ് യുവതിയുടെ വീട്ടിലെത്തുന്നത്. യുവാവ് പലതവണ വാതിൽ മുട്ടിയിട്ടും വാതിൽ തുറന്നില്ല. ഇതോടെ വീടിനും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന യുവതിയുടെ മറ്റൊരു സുഹൃത്തിന്റെ ബൈക്കിനും തീയിടുകയായിരുന്നു….

Read More

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അഡ്വ. ആന്‍റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ 10 മുതൽ 19…

Read More

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്.കണ്ണൂർ എളയാവൂരൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ സുനിൽ ഭാര്യയെ ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഗ്യാസ് ലൈറ്റർ കത്താത്തതിനാൽ പ്രിയ രക്ഷപ്പെടുകയായിരുന്നു. ലൈറ്റർ തട്ടിമാറ്റിയശേഷം പ്രിയ ഓടി സമീപത്തെ വീട്ടിൽ അഭയം തേടി. കുടുബം പ്രശ്നങ്ങളെ തുടർന്ന് സുനിലും ഭാര്യ പ്രിയയും ഏറെക്കാലമായി അകന്നാണ് കഴിയുന്നത്. പ്രിയയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഭവം….

Read More

പോക്സോ കേസില്‍ കുറ്റാരോപിതനായ അധ്യാപകന് സസ്പെൻഷൻ

കോഴിക്കോട് പോക്സോ കേസില്‍ കുറ്റാരോപിതനായ എല്‍പി എയ്ഡഡ് സ്കൂള്‍ അധ്യാപകനെയും സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഈ നടപടി. നേരത്തെ അധ്യാപകന് അനുകൂലമായി പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സ്കൂള്‍ മാനേജര്‍ തന്നെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോക്സോ കോടതിയെ സമീപിച്ചത്. ഇരയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കേസില്‍ കഴമ്പില്ലെന്നായിരുന്നു പോലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. പോലീസ്…

Read More

കേരളത്തിൽ വേനൽ മഴ തുടരുന്നു

കേരളത്തിൽ വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കേരളത്തിലെ രണ്ട് വീതം ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യതാ പ്രവചനം നടത്തിയിട്ടുള്ളത്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

Read More

ദുബായിലെ 29 ബസ് സ്‌റ്റേഷനുകളിലും മറൈൻ സ്‌റ്റേഷനുകളിലും ഇനി ഫ്രീ വൈ-ഫൈ

ദുബായ്: പൊതുഗതാഗതം നിത്യമായി ഉപയോഗിക്കുന്ന യാത്രക്കാർക്ക് – പ്രത്യേകിച്ച് ബസ്, ഫെറി, വാട്ടർ ടാക്‌സികൾ എന്നിവ ഉപയോഗിക്കുന്നവർക്ക് – ഇനി മുതൽ ദുബായിലെ ചില ആർടിഎ ബസ് സ്റ്റേഷനുകളിലും മറൈൻ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാകും. വീട്ടിലോ ഓഫീസിലോ നിന്ന് അകലെയായിരുന്നാലും യാത്രക്കാർക്ക് ഇന്റർനെറ്റുമായി ബന്ധത്തിൽ തുടരാൻ ഈ സേവനം സഹായിക്കും, അതോടൊപ്പം യാത്രയ്ക്കായി കാത്തിരിക്കുന്ന സമയത്തും കൂടുതൽ സൗകര്യം നൽകുന്നു. ദുബായിലെ റോഡുകൾക്കും ഗതാഗതത്തിനുമായി പ്രവർത്തിക്കുന്ന ആർടിഎയും ടെലികമ്മ്യൂണിക്കേഷൻസ് ദാതാവായ ഈ ആൻഡ് (മുൻപ്…

Read More

മാസപ്പടി കേസ്: സിഎംആർഎൽ ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും

മാസപ്പടി കേസിൽ എസ്എഫ്‌ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഹർജി ചീഫ് ജസ്റ്റിസിന് വിട്ടത്.കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ലയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.എന്നാൽ കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിടാൻ തീരുമാനമായത്. ഏപ്രിൽ 22 നാണ് കേസ് പരിഗണിക്കുന്നത്….

Read More

വഖഫ് നിയമത്തിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തം

വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, സംസ്ഥാനത്തെ മുസ്‍ലിം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്‍റെ സർക്കാർ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി രം​ഗത്ത്. ജൈന സമൂഹം സംഘടിപ്പിച്ച വിശ്വ നവ്കർ മഹാമന്ത്ര ദിവസിൽ സംസാരിക്കവെ, ഐക്യത്തിന് വേണ്ടി വാദിച്ച മമത, മതത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു. നിങ്ങൾ എന്നെ വെടിവെച്ചാലും എല്ലാ മതങ്ങളുടെയും എല്ലാ ഉത്സവങ്ങളിലും ഞാൻ പങ്കെടുക്കുമെന്നും എന്നേക്കും ഐക്യത്തിനായി ശബ്ദിക്കുമെന്നും ബംഗാളിൽ വിഭജനം ഉണ്ടാകില്ലെന്നും ജീവിക്കുക, ജീവിക്കാൻ…

Read More

സുരേഷ് ​ഗോപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മന്ത്രി കെ.ബി. ​ഗണേഷ് കുമാർ

എംപി സുരേഷ് ​ഗോപിക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ​ഗണേഷ് കുമാർ രം​ഗത്ത്. ബിജെപിയുടെ സമരത്തിന് പിന്നാലെയാണ് ​ഗണേഷ് വീണ്ടുമെത്തിയിരിക്കുന്നത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ​ഗണേഷ് പറഞ്ഞു. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ​ഗണേഷ് കുമാർ പറഞ്ഞു….

Read More

വിഴിഞ്ഞം വിജിഎഫ് കരാറിൽ കേരളം ഒപ്പിട്ടു

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാർ ഒപ്പിട്ടു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. വിജിഎഫ് ആയി 817.80 കോടി…

Read More