മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. അമേരിക്കയിൽ നിന്നുള്ള പ്രത്യേക വിമാനം ഉച്ചയോടു കൂടി ഡൽഹിയിൽ എത്തുമെന്നാണ് സൂചന. ഇന്ത്യയിൽ എത്തിക്കുന്ന റാണയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യും. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയതിനുശേഷമാകും മുംബൈയിലേക്ക് എത്തിക്കുക. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള തഹാവൂര്‍ റാണയുടെ അപ്പീൽ അമേരിക്കൻ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 13 വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയത്. പാകിസ്താനി-കനേഡിയൻ…

Read More

പകരച്ചുങ്കം മരവിപ്പിച്ചു; ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ തീരുവ 10 ശതമാനമായി കുറച്ചു

വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ 10 ശതമാനമായി കുറച്ചു. 90 ദിവസത്തേക്കാണ് തീരുമാനം. ചൈനയ്ക്ക് 125 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ചൈന 84 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലൊണ് നടപടി. മൂന്നാം തവണയാണ് ചൈനയ്ക്കുമേൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തുന്നത്. ട്രംപ് മറുചുങ്കം മരവിപ്പിച്ചതോടെ യു എസ് ഓഹരി വിപണിക്ക് നേട്ടമുണ്ടായി. പല കമ്പനികളുടെയും വിപണിമൂല്യം ഉയർന്നു. നേരത്തെ ചൈനക്ക് 104…

Read More

‘പോകാൻ വേറെ ഇടമില്ല’; നടൻ മോഹൻബാബുവിന്റെ വീടിനുമുന്നിൽ മകനും നടനുമായ മനോജിന്റെ കുത്തിയിരിപ്പ് സമരം

ഹൈദരാബാദ്: തെലുങ്കിലെ മുതിർന്ന താരമായ മോഹൻ ബാബുവും അദ്ദേഹത്തിന്റെ മകൻ മഞ്ചു മനോജുമായുള്ള തർക്കം വീണ്ടും വാർത്തകളിൽ നിറയുന്നു. മോഹൻ ബാബുവിന്റെ ജാൽപ്പള്ളിയിലെ വസതിക്ക് മുന്നിൽ മഞ്ചു മനോജ് കുത്തിയിരിപ്പ് സമരം നടത്തി. തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തന്റെ കാർ അനുവാദമില്ലാതെ മോഹൻ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു എടുത്തുകൊണ്ടുപോയെന്ന് മഞ്ചു മനോജ് പ്രതികരിച്ചു. തനിക്ക് പോകാൻ വേറൊരിടമില്ല. അതുകൊണ്ടാണ് അച്ഛൻ മോഹൻ ബാബുവിന്റെ വീടിനുമുന്നിൽ കുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ…

Read More

തിരിച്ചടിച്ച് ചൈന; ട്രംപിന്റെ പകരച്ചുങ്കത്തിന് മറുചുങ്കം പ്രഖ്യാപിച്ചു

ബീജിങ്: ട്രംപിന്റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി വീണ്ടും ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങൾക്ക് 84ശതമാനമായി നികുതി ഉയർത്തിയിരിക്കുകയാണ് ചൈന. ചൈനയ്ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി യു.എസ് ഉത്പന്നങ്ങൾക്ക് ചൈനയും 34 ശതമാനം തീരുവ ചുമത്തി. എന്നാൽ ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയാണ് ട്രംപ് മറുപടി നൽകിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങൾക്ക് 104 ശതമാനമായി നികുതി ഉയർന്നു. അധിക തീരുവ ഏപ്രിൽ ഒമ്പതുമുതൽ…

Read More

‘ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ വേണ്ട’; മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ”മുസ്ലീം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ആക്ഷേപിക്കാനായി രാജ്യത്ത് സംഘപരിവാർ നീങ്ങുകയാണ്. അതിനുള്ള എല്ലാ പ്രചാരണവും നടക്കുകയാണ്. ആ ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വെള്ളാപ്പള്ളി ഇക്കാര്യത്തിൽ വിശദീകരണം നൽകിയതാണ്. പക്ഷേ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്” – മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ”ലീഗ് തന്നെ ചീത്തയാക്കാൻ ശ്രമിക്കുന്നു….

Read More

‘ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്; വിപുലമായ കർമപദ്ധതികൾക്ക് രൂപം നൽകും’: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് സമൂഹത്തിന്റെ പൂർണ പിന്തുണ വേണം. മയക്കുമരുന്ന് ഓരോ കുടുംബങ്ങളേയും നശിപ്പിക്കുകയാണ്. ലഹരി വ്യാപനം കൂടിയതോടെ ആത്മഹത്യകൾ വർധിച്ചു. സിന്തറ്റിക് ലഹരിയുടെ വർധന കൂടുതൽ ഗൗരവം ഉള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗം തടയാൻ ഇന്നും വകുപ്പ് തല യോഗം ചേർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ ചെയ്യുന്നത് ഇന്നത്തെ യോഗത്തിൽ അവതരിപ്പിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ലഹരിക്കെതിരെ വിപുലമായ കർമപദ്ധതികൾ…

Read More

സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ: മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാർ. ആ നിലക്ക് സർക്കാരിന്റെ നാലാം വാർഷികാഘോഷം ഒമ്പതു വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറുകയാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും നാടിന്റെ സമ്പൽ സമൃദ്ധമായ ഭാവി മുന്നിൽ കണ്ടുള്ള വികസന പദ്ധതികളും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനുള്ള…

Read More

മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; ‘കേസിന്റെ ലക്ഷ്യം താൻ, പാർട്ടി അത് തിരിച്ചറിഞ്ഞു’

തിരുവനന്തപുരം: മകൾ വീണക്കെതിരായ മാസപ്പടി കേസിന്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നത്….

Read More

ഇന്ത്യയിലേക്ക് 26 റഫാൽ എം വിമാനങ്ങൾ കൂടി

നാവികസേനയ്ക്കായി ഫ്രാന്‍സില്‍നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി. നാവികസേനയുടെ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ്. വിക്രാന്ത് എന്നിവയില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് നിലവിലെ തീരുമാനം. ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും ഇടപാടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടപാട് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഈവര്‍ഷം മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയായിരുന്നു. ഇതുസംബന്ധിച്ച കരാര്‍ ഈ മാസം ഫ്രഞ്ച് പ്രതിരോധ…

Read More

സത്യസന്ധതയും ജനങ്ങളുടെ സ്നേഹവും കൊണ്ട് എതിരാളികളുടെ കൈയിലെ പണവും ശക്തിയും മറികടക്കുമെന്ന് രാഹുൽ

ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കോ​ൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സെഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എതിരാളികളുടെ കൈയിൽ പണവും ശക്തിയുമുള്ളപ്പോൾ ആ നടപടി അത്ര എളുപ്പമാകില്ല. എന്നാൽ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്നേഹം കൊണ്ടും ആ പോരായ്മകളെ മറികടക്കാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. എല്ലാ സർവകലാശാലകളിലും വൈസ് ചാൻസിലർ പദവിയിൽ ആർഎസ്എസുകാരെ തിരുകി കയറ്റുന്നു. ഈ നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസ് പാർട്ടിക്കേ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് ആശയങ്ങളോട് പൊരുതും….

Read More