ഓപ്പറേഷൻ സിന്ദൂർ: 21 ഭീകര കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു, ആക്രമിച്ചത് 9 എണ്ണം മാത്രം, ഇന്ന് സർവകക്ഷി യോഗം

ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളിൽ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാൽ തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി. അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. അതിനിടെ…

Read More

അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ പാകിസ്താൻ, നേപ്പാൾ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡി.ജി.പി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഓൺലൈൻവഴി ഉന്നതതല യോഗം ചേർന്നത്. അതിർത്തി സുരക്ഷാ സേന ഡയറക്ടർ ജനറൽ ദൽജിത് സിങ്…

Read More

കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി സൂചന

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പോലീസിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യാക്കൂബ് മുഗൾ എന്ന ഭീകരന്‍റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസഫറാബാദിലെ ബിലാല്‍ ടെറര്‍ ട്രെയിനിംഗ് ക്യാമ്പിന്റെ മേൽനോട്ടം വഹിക്കുന്നയാളാണ് യാക്കൂബ് മുഗൾ.

Read More

ഓപ്പറേഷൻ സിന്ദൂർ: ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിർണായക വിജയമെന്ന് പ്രധാനമന്ത്രി

ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദ കേന്ദ്രങ്ങളെയും ഭീകരരുടെ ലക്ഷ്യങ്ങളെയും ഈ നീക്കത്തിലൂടെ തകർക്കാൻ ആയെന്നുംപ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തിൽ പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് സർവകക്ഷിയോഗം ചേരും. രാജനാഥ് സിങ്ങും അമിത് ഷായും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. ആഭ്യന്തരമന്ത്രി രണ്ടുമണിക്ക് പ്രത്യേക യോഗം വിളിച്ചു. സേനാ ഉദ്യോഗസ്ഥന്മാർ യോഗത്തിൽ പങ്കെടുത്തു. അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും. അതിർത്തി…

Read More

യുദ്ധസാഹചര്യങ്ങളില്‍ ഉറപ്പായും കരുതേണ്ട ഉപകരണങ്ങള്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യം കടന്നനുപോകുന്ന നിലവിലെ സാഹചര്യത്തിൽ ജനങ്ങള്‍ ആശയ വിനിമയത്തിനും സുരക്ഷയ്ക്കും ഉപയോഗിക്കാവുന്ന അത്യവശ്യം കൈയ്യില്‍ കരുതേണ്ട അഞ്ച് ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. യുദ്ധ സമയത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളോ ഇന്റര്‍നെറ്റോ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയോ ക്രാങ്ക് റേഡിയോയോ വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിനായി ഉപയോഗിക്കാവുന്നതാണ്. സോളാര്‍ ചാര്‍ജിങ്ങ് ചെയ്യാവുന്നതോ, ഫ്ളാഷ് ലൈറ്റ് പ്രവര്‍ത്തിക്കുന്നതോ, യുഎസ്ബി സപ്പോര്‍ട്ട് ചെയ്യുന്നയോ ആണെങ്കില്‍ നല്ലത്. ആക്രമണങ്ങളോ പ്രകൃതി ദുരന്തങ്ങളോ…

Read More

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​​ദ്ദേഹം. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്നാഥ് സിം​ഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തെയും പ്രകീർത്തിച്ചു. അതേസമയം, നയതന്ത്ര പ്രതിനിധികളോട് ഇന്നത്തെ സൈനിക നീക്കം ഇന്ത്യ വിശദീകരിച്ചു. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾക്ക്…

Read More

ഇന്ത്യയുടെ തിരിച്ചടിയിൽ മസ്ഊദ് അസ്ഹറിന്റെ വീട് തകർന്നു; കൊല്ലപ്പെട്ടത് സഹോദരിയടക്കം 10 ബന്ധുക്കൾ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കത്തിൽ ജയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ വീട് തകർന്നതായും കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 10 പേർ കുടുംബാംഗങ്ങളും നാലുപേർ അടുത്ത അനുയായികളുമാണ്. പാർലമെന്റ് ഭീകരാ​ക്രമണത്തിന്റെ തലവനാണ് മസ്ഊദ് അസ്ഹർ. ഇക്കാര്യം ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മസ്ഊദ് അസ്ഹറിന്റെ മൂത്ത സഹോദരിയും അവരുടെ ഭർത്താവുമുണ്ടെന്ന് ബി.ബി.സി ഉർദു റിപ്പോർട്ട് ചെയ്തു. അനന്തരവും ഭാര്യയും കുട്ടികളുമടക്കം 10 പേരാണ് മരിച്ചത്. ബുധനാഴ്ച ഇന്ത്യൻ സമയം…

Read More

ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് ഒമാൻ

ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് ഗൾഫ് രാജ്യമായ ഒമാൻ. ഇന്ത്യ-പാക് സംഘർഷ സാഹചര്യം ഒഴിവാക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ,നയതന്ത്ര തലത്തിൽ പരിഹാരം കാണാൻ ശ്രമിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ശ്രമിക്കണമെന്നും ഒമാൻ നിർദ്ദേശിച്ചു. അതേ സമയം പെഹൽഗാമിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ഖത്തർ പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുന:സ്ഥാപിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. സമാധാനത്തിന് ഭീഷണിയാവുന്ന കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രിയും…

Read More

രാജ്യവ്യാപക മോക്ഡ്രിൽ ആരംഭിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക് ഡ്രിൽ ആരംഭിച്ചു. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി. 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തുന്നത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിക്കും. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. സിവിൽ ഡിഫൻസ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട്…

Read More

ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലും പാക്കധീന കശ്മീരിലുമുള്ള ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഒറ്റവരി സന്ദേശവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് മന്ത്രി ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. അതേസമയം ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read More