
ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം
പാകിസ്ഥാൻ ആക്രമണത്തിന് പിന്നാലെ രാജ്യത്താകെ സുരക്ഷ ശക്തം. ഇന്ത്യാ-പാക് സംഘർഷം ശക്തമയതോടെ ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാൻ അതൃത്തി പങ്കിടുന്ന പഞ്ചാബിൽ, നിലവിലെ സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. അതിർത്തി ജില്ലകളിലെ അടിയന്തര സേവനങ്ങൾ മന്ത്രിമാർ അവലോകനം ചെയ്യും. ആശുപത്രികൾ അഗ്നി രക്ഷാസ്റ്റേഷനുകൾ എന്നിവയിൽ തയ്യാറെടുപ്പുകൾ പരിശോധിക്കും. 10 ക്യാബിനറ്റ് മന്ത്രിമാർ അതിർത്തി…