രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന് മുഖമന്ത്രി പിണറായി വിജയൻ

ഓപ്പറേഷൻ സിന്ദൂറിന് കേരളത്തിന്റെ പിന്തുണ. സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നുവെന്ന് മുഖമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്താനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പു, വരുത്താനും ഉള്ള…

Read More

കീം 2025: അപാകങ്ങൾ പരിഹരിക്കാൻ അവസരം

കേരള എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് (എൻആർഐ അപേക്ഷകരൊഴികെ) അപേക്ഷാ പ്രൊഫൈൽ പരിശോധിച്ച് അപാകങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള അവസരം ഏപ്രിൽ 12-ന് വൈകിട്ട് 3 മണിവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Read More

യുദ്ധസാഹചര്യങ്ങളില്‍ ഉറപ്പായും കരുതേണ്ട ഉപകരണങ്ങള്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യം കടന്നനുപോകുന്ന നിലവിലെ സാഹചര്യത്തിൽ ജനങ്ങള്‍ ആശയ വിനിമയത്തിനും സുരക്ഷയ്ക്കും ഉപയോഗിക്കാവുന്ന അത്യവശ്യം കൈയ്യില്‍ കരുതേണ്ട അഞ്ച് ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. യുദ്ധ സമയത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളോ ഇന്റര്‍നെറ്റോ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയോ ക്രാങ്ക് റേഡിയോയോ വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിനായി ഉപയോഗിക്കാവുന്നതാണ്. സോളാര്‍ ചാര്‍ജിങ്ങ് ചെയ്യാവുന്നതോ, ഫ്ളാഷ് ലൈറ്റ് പ്രവര്‍ത്തിക്കുന്നതോ, യുഎസ്ബി സപ്പോര്‍ട്ട് ചെയ്യുന്നയോ ആണെങ്കില്‍ നല്ലത്. ആക്രമണങ്ങളോ പ്രകൃതി ദുരന്തങ്ങളോ…

Read More

സംസ്ഥാനത്ത് 126 ഇടങ്ങളില്‍ സംഘടിപ്പിച്ച മോക് ഡ്രിൽ അവസാനിച്ചു

പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക് ഡ്രിൽ അവസാനിച്ചു. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്. എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി. ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. മോക് ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ…

Read More

സംസ്ഥാനത്ത് 126 ഇടങ്ങളിൽ സൈറൺ സജ്ജം; മോക് ഡ്രിൽ ഉടന്‍

ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രിലിനായി കേരളം സ‍ജ്ജം. 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ സൈറൺ സജ്ജമാക്കി. സംസ്ഥാനത്ത് 126 ഇടങ്ങളിൽ സൈറൺ സജ്ജമാണ്. അതിൽ 104 ഇടത്ത് സൈറൺ മുഴങ്ങും. വൈകിട്ട് 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും. 4.02നും…

Read More

ഓപ്പറേഷൻ സിന്ദൂർ;യഥാർഥ നായകർക്ക് സല്യൂട്ട് പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും

ഇന്ത്യൻ സൈന്യം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ, താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സൈന്യത്തെ അഭിനന്ദിച്ചു.യഥാർഥ നായകർക്ക് സല്യൂട്ട് എന്നാണ്മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയ ചിത്രം കവർഫോട്ടോ ആക്കിയ മോഹൻലാൽ, ഇന്ത്യൻ കര- വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നതായും ഒപ്പം ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നു എന്നും സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ…

Read More

ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് ശശി തരൂര്‍

ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ടിന്റെ ആവശ്യമുണ്ടായിരുന്നെന്ന് ശശി തരൂർ എംപി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയിൽ പ്രതികരിക്കുയായിരുന്നു എംപി. ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞു. ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. തിരിച്ചടി കഴിഞ്ഞെന്നും ഇനി സമാധാനമാണ് ആവശ്യമെന്നും തരൂർ കൂട്ടിച്ചേർത്തു. ദേശീയ ഐക്യമാണ് ഇക്കാര്യത്തിൽ അനിവാര്യമെന്ന് പറഞ്ഞ തരൂർ സ്ത്രീകൾ സേനയ്ക്കു വേണ്ടി കാര്യങ്ങൾ വിശദീകരിച്ചതിനെ പ്രശംസിക്കുകയും…

Read More

എൻ പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടി

സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട എൻ. പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ വീണ്ടും നീട്ടി. ഈ മാസം 10 തീയതി മുതൽ 180 ദിവസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സസ്‌പെൻഷൻ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ 6 മാസമായി പ്രശാന്ത് സസ്‌പെൻഷനിലാണ്

Read More

സംസ്ഥാനത്ത് മോക് ഡ്രിൽ ഇന്ന് വൈകിട്ട് 4ന്; സൈറൺ മുഴങ്ങും, നിർദേശങ്ങൾ ഇങ്ങനെ

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനുമായി നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന്, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് വൈകിട്ട് 4 മണിക്ക് മോക് ഡ്രിൽ സംഘടിപ്പിക്കും.കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ചാണ് രാജ്യത്തുടനീളം ഇന്ന് മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. യുദ്ധസാഹചര്യമുണ്ടായാൽ ജനങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ദേശീയതല മുന്നൊരുക്കത്തിന്റെ ഭാഗമായാണിത്. ഓരോ ജില്ലകളിലും ജില്ലാ കളക്ടർമാർക്കാണ് ഡ്രിലിനുള്ള ചുമതല. പൊതുജനങ്ങൾ സഹകരിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. മോക് ഡ്രിലിന്റെ ഭാഗമായി മുന്നറിയിപ്പായി സൈറൺ മുഴങ്ങും. അതിന് മുമ്പ് ഡ്രിൽ സംബന്ധിച്ച…

Read More

ഭീകരതയ്‌ക്കെതിരായ നടപടി തുടരും; സൈന്യത്തിന് ബിഗ് സല്യൂട്ട്: എ.കെ. ആന്റണി

ഓപ്പറേഷൻ സിന്ദൂർ ഭീകരതക്കെതിരായ നടപടികളുടെ തുടക്കം മാത്രമാണെന്നും ഇനിയും ശക്തമായ നടപടികൾ തുടരുമെന്നും മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഭീകരതക്കെതിരായ നടപടിയിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ നിരപരാധികളായ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ നീച പ്രവർത്തിയിൽ സൈന്യം മറുപടി നൽകിയിരിക്കുകയാണ്. ഇത് അവസാനമല്ലെന്നും തുടക്കമാണെന്നും, സൈന്യത്തിന് വലിയ സല്യൂട്ട് അറിയിക്കുകയാണ് എന്നും ആന്റണി പറഞ്ഞു.ഇന്ത്യൻ സൈന്യത്തിന് കേന്ദ്ര സർക്കാർ മുഴുവൻ സ്വാതന്ത്ര്യം നൽകിയിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്…

Read More