
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇന്ന് തുടക്കം
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇന്ന് തുടക്കം . ഇന്ത്യൻ സമയം രാത്രി 8നാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാളുകളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ടുകൾ നേടുന്നവർക്ക് പാപ്പാ പദവി ലഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ബലിയർപ്പിച്ച ശേഷം, കർദിനാൾമാർ വൈകിട്ട് പോളീൻ ചാപ്പലിനു മുന്നിൽ ലിത്തനി ചൊല്ലിയും പ്രാർത്ഥനാഗാനങ്ങൾ ആലപിച്ചും കോൺക്ലേവ് ആരംഭിക്കും. ബൈബിളിൽ തൊട്ടു സത്യം ചെയ്ത ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഇന്ന് ഒന്നിലധികം വോട്ടെടുപ്പ് നടക്കില്ല….