
വ്യാജ ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്കയുടെ മുന്നറിയിപ്പ്
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ഇത്തരത്തില്‍ ജോലി വാദ്ഗാനം ലഭിച്ച നിരവധി പേര്‍ വഞ്ചിക്കപ്പെട്ടുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഉയര്‍ന്ന വേതനമുള്ള ജോലി വിശ്വസിപ്പിച്ച് രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഫീസ് ഈടാക്കി നിരവധിപേരെ വ്യാജ റിക്രൂട്ട്‌മെന്റ് സംഘം വഞ്ചിച്ചിട്ടുണ്ട്. യുഎഇ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ താമസ…