ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടെ മഴ;സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…

Read More

കേരളാ എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രിൽ 23 ന് ആരംഭിക്കും. ഏപ്രിൽ29 വരെ നടത്തുന്ന പ്രവേശന പരീക്ഷക്കായി 138 പരീക്ഷാ കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ സജീകരിച്ചിട്ടുണ്ട്. എൻജിനിയറിങ് കോഴ്സിനു 97,759 വിദ്യാർഥികളും, ഫാർമസി കോഴ്സിനു 46, 107 വിദ്യാർഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എൻജിനിയറിങ് പരീക്ഷ 23 നും, 25 മുതൽ 29…

Read More

വിവാഹ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ ഏർപ്പെടുത്തി

നാദാപുരത്ത് വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കല്ലുമ്മലിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. കല്ലുമ്മലിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പത്തു പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പുലിയാവിൽ, കല്ലുമ്മൽ എന്നിവിടങ്ങളിൽ നടന്ന വിവാഹങ്ങൾക്കു ശേഷം റോഡിൽ ഇരുദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ ഉരസുകയായിരുന്നു. തുടർന്ന് വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലും കാര്യങ്ങൾ എത്തി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. ചെക്യാട് പുലിയാവ് ചാലിൽ നിധിൻ (25), ഭാര്യ ആതിര (24)…

Read More

ഷൈൻ ടോം ചാക്കോയെയും മറ്റ് നടൻമാരെയും അറിയാം; ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ

നടൻ ഷൈൻ ടോം ചാക്കോയെയും മറ്റ് നടൻമാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ. എന്നാൽ ഇവരുമായി ലഹരി ഇടപാട് ഇല്ലെന്നാണ് കോടതിയിൽ ഹാജരാക്കുന്ന വേളയിൽ തസ്ലിമ പ്രതികരിച്ചത്. മുൻപ് ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്‌സൈസിന് നൽകിയ മൊഴി. എന്നാൽ ഇപ്പോൾ ഇത് നിഷേധിക്കുകയായിരുന്നു.സിനിമ മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത് അതിനാൽ ഷൈൻ ടോം ചാക്കോയെയും മറ്റു നടന്മാരെയും പരിചയം ഉണ്ട് എന്നാണ്…

Read More

മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വലിയ ദുഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ യാത്രപറയുന്നതെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. ക്രൈസ്തവ സഭകളുടെ കൈവഴികളിലെ തേജസ്സാർന്ന നേതൃമുഖങ്ങളിലൊന്നാണ് മാർപാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ദർശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാകുക തന്നെ ചെയ്യും എന്നദ്ദേഹം പറഞ്ഞു. 2023 ൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമ്മയും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പങ്കുവെച്ചു. മാർത്തോമ്മാ മാത്യൂസ് തൃതീയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘മാർപാപ്പയുമായി 2023-ൽ നടത്തിയ…

Read More

ഗാസയെ കുറിച്ച് ആകുലപ്പെട്ട, സ്വവർഗാനുരാഗികളെ ദൈവത്തിൻറെ മക്കളെന്ന് വിളിച്ച മഹാഇടയൻ: അനുസ്മരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: സമാധാനത്തിൻറെ പ്രവാചകനും മനുഷ്യ സ്നേഹത്തിൻറെ പ്രതീകവുമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപ്പാപ്പ, ജനതയെ ഹൃദയത്തോട് ചേർത്തും സ്നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു. യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തുന്ന ദൈവ കരത്തിൻറെ ഉടമ കൂടിയായിരുന്നു. സ്വവർഗാനുരാഗികളെ ദൈവത്തിൻറെ മക്കൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈസ്റ്റർ ദിനത്തിലും ഗാസയുടെ…

Read More

മനുഷ്യസ്‌നേത്തിന്റെയും ലോക സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ച മാതൃകാ വ്യക്തിത്വം; മാർപ്പാപ്പയെ അനുസ്മരിച്ച് മുഖ്യമന്ത്രി

അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട്…

Read More

സംസ്ഥാനവ്യാപക പ്രതിഷേധം; കാസർകോട് മുതൽ തിരുവനന്തപുരംവരെ 45 ദിവസത്തെ സമരയാത്ര നടത്താൻ ആശമാർ

കാസർകോട് മുതൽ തിരുവനന്തപുരംവരെ മേയ് അഞ്ചുമുതൽ ജൂൺ പതിനേഴ് വരെ ആശമാർ രാപ്പകൽ സമരയാത്ര നടത്തുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് മുമ്പിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന രാപ്പകൽ സമരം 71 ദിവസം പിന്നിട്ടു. അനിശ്ചിതകാല നിരാഹാര സമരം 33 ദിവസമായി തുടരുന്നുണ്ട്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ ഇതുവരെ വഴങ്ങിയിട്ടില്ലെന്ന് ആശമാർ പറയുന്നു. ഇതുവരെ ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത…

Read More

വിനീത വധക്കേസ്: ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വിനീത വധക്കേസിൽ ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി. പേരൂർക്കടയിലെ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇന്നു ശിക്ഷ വിധിക്കുമെന്ന് അറിയിച്ചിരുന്നത്. തമിഴ്‌നാട് തോവാള സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനാണെന്നു തിരുവനന്തപുരം സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഏപ്രിൽ രണ്ടിന് വിചാരണ നടപടികൾ പൂർത്തിയായിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടക്കിയ കൊലപാതകം. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപ്പവൻറെ മാല സ്വന്തമാക്കാനായാണ് രാജേന്ദ്രൻ കൊലനടത്തിയത്. ഓൺലൈൻ…

Read More

‘ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല’: എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്. ആവശ്യം ഹർജിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു. അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിന്റേതെന്ന് ഉൾപ്പെടെ വാദമാണ് എൽസ്റ്റൺ ഉടമകൾ കോടതിയിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നതും…

Read More