തിരുവനന്തപുരം മുതലപ്പൊഴി വിഷയം; ഒരു വിഭാ​ഗം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാ​ഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ വി ശശിയുടെ ഓഫീസ് അടിച്ചു തകർത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണ്, വി ശശി മുതലപ്പെഴിയിൽ പ്രശ്ന പരിഹാരത്തിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ടെന്നും എംഎൽഎയുടെ ഓഫീസ് അടിച്ച് തകർത്തവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ മുതലപ്പൊഴി ഹാർബറിൽ രൂപപ്പെട്ട മണൽത്തിട്ട ഭാ​ഗാകമായി മുറിക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വലിയ ഡ്രഡ്ജർ…

Read More

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത; ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

Read More

തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാം; പി.വി അൻവറിന് മുന്നിൽ ഉപാധികളുമായി കോൺഗ്രസ്

പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് ഉപാധികളുമായി കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്. തൃണമൂൽ കോൺഗ്രസ് വഴി പിവി അൻവർ യുഡിഎഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിലെ ധാരണ. പകരം പി.വി അൻവറിന് മുന്നിൽ കോൺഗ്രസ് ഫോർമുല വയ്ക്കും. പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാൽ സ്വീകരിക്കാം എന്നാണ് നിലപാട്. ഒറ്റയ്ക്ക് വന്നാലും, പുറത്തുനിന്ന് പിന്തുണച്ചാലും സ്വീകരിക്കും. തൃണമൂൽ കോൺഗ്രസിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വഴങ്ങിയില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം….

Read More

കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ട് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു

കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിന് തീയിടുകയും, പൊള്ളലേൽക്കുകയും ചെയ്ത ഗൃഹനാഥൻ മരിച്ചു. വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. 72 വയസ്സായിരുന്നു.പൊള്ളലേറ്റ് ചികിൽസയിലിറിക്കെ ഇന്ന് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വഴക്കിനിടെ പ്രകോപിതനായ കൃഷ്ണൻ കുട്ടി തന്റെ മുറിക്ക് തീയിടുകയായിരുന്നു. വിമരമറിഞ്ഞെത്തിയ ഫയർ ഫോഴ്‌സും പൊലീസും ചേർന്നാണ് തീയണച്ചു. കോൺക്രീറ്റ് വീടിന്റെ ഒരു മുറി തീപിടിത്തത്തിൽ കത്തി നശിച്ചു. ഇതിനിടെ കൃഷ്ണൻകുട്ടിക്കും പൊള്ളലേൽക്കുകയായിരുന്നു. തീപിടിത്തത്തിൽ വീട്ടിലെ രേഖകളുൾപ്പടെ കത്തി നശിച്ചു….

Read More

ആമയൂർ കൂട്ടക്കൊലപാതകത്തിൽ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി

ആമയൂര്‍ കൂട്ടക്കൊലപാതക കേസിൽ പ്രതി റെജി കുമാറിന്‍റെ വധശിക്ഷ സുപ്രിംകോടതി റദ്ദു ചെയ്തു. ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതിയുടെ നടപടി. പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് നടപടി. 2008 ജൂലൈ മാസത്തിലായിരുന്നു കൊലപാതകങ്ങൾ നടന്നത്. ഭാര്യ ലിസി,മക്കളായ അമല്യ,അമൽ,അമലു,അമന്യ എന്നിവരെ റെജികുമാർ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് മുമ്പ് മൂത്തമകളെ റെജികുമാർ ലൈംഗികമായി പീഡിപ്പിച്ചിരുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 2009 ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 2014 ൽ ഹൈക്കോടതി കീഴ്‌ക്കോടതി…

Read More

താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസ്; വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും

എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈകോടതി ചൊവ്വാഴ്ച വാദം കേൾക്കും. കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ ആറു കുട്ടികളുടെ ജാമ്യം തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ ഷഹബാസിന്റെ കുടുംബം തടസ്സവാദം ഉന്നയിക്കും. ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികളുടെ സാമൂഹിക മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ പ്രോസിക്യുഷൻ വാദിച്ചിരുന്നു….

Read More

മുഴുവൻ കരാർ, താൽക്കാലിക ജീവനക്കാർക്ക് ശമ്പള വർധന

സംസ്ഥാനത്തെ മുഴുവൻ കരാർ, താൽക്കാലിക ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ചു. ഓരോ ജീവനക്കാരനും അഞ്ച് ശതമാനം വീതം ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്.വേതന വർധനവ് ഏപ്രിൽ ഒന്നുമുതൽ ലഭിക്കും. എന്നാൽ ശമ്പള വർധനവ് ആശാ വർക്കർമാർക്ക് ബാധകമല്ല. സംസ്ഥാനത്ത് ആകെയുള്ള കരാർ, താൽക്കാലിക, ദിവസവേതന ജീവനക്കാരിൽ 90 ശതമാനം പേരും എൽഡിഎഫ് സർക്കാർ വന്ന ശേഷം നിയമിച്ചവരാണെന്നാണ് എന്നാൽ ഏകദേശ കണക്ക്. ആരോഗ്യ വകുപ്പിൽ മാത്രം 15,000 പേരെ നിയമിച്ചെന്നാണ് കണക്ക്.

Read More

മുനമ്പം ഭൂമി സർക്കാർ ഏറ്റെടുത്ത് താമസക്കാർക്ക് പതിച്ചു കൊടുക്കണമെന്ന് ഹുസൈൻ മടവൂർ

മുനമ്പം ഭൂമി സർക്കാർ ഏറ്റെടുത്ത് മുനമ്പത്തെ താമസക്കാർക്ക് പതിച്ചുകൊടുക്കണമെന്ന വഖഫ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം നടപ്പാക്കണമെന്ന് വഖഫ് ബോർഡ് മുൻ അംഗവും പേഴ്സണൽ ലോ ബോർഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഭൂമി സർക്കാർ ഏറ്റെടുത്ത് പതിച്ചു നൽകണമെന്നത് നിയമപരവും പ്രായോഗികവുമായ നിർദേശമാണ്. സർക്കാർ നിയമവിദഗ്ധരുടെയും സമുദായ നേതാക്കളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. മുനമ്പത്തെ ഭൂമി പൊതു ആവശ്യത്തിനായി സർക്കാർ ഏറ്റെടുത്ത് കൈവശക്കാർക്ക് പതിച്ചുകൊടുക്കണമെന്നാണ് നിർദേശം. വഖഫ് നിയമത്തിലെ 51ാം…

Read More

തിരുവാതുക്കൽ ദമ്പതികൊലക്കേസ് : മുൻ വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ

കോട്ടയം തിരുവാതുക്കൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് സ്വഭാവദൂഷ്യം കാരണം ഇയാളെ ജോലിയിൽ നിന്ന് വിജയകുമാർ പിരിച്ചുവിട്ടിരുന്നു. സിസിടിവി ദൃശ്യം റെക്കോർഡ് ചെയ്യുന്ന ഡിവിആർ (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) കൊലക്ക് ശേഷം പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്നിൽ സിസിടിവിയുണ്ട്. ഈ സിസിടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആർ ആണു പ്രതി മോഷ്ടിച്ചത്. വീട്ടിലെ ജോലിക്കാരൻ ആയിരുന്നതിനാൽ തന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ്…

Read More

പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധനാ ഫലം വന്നതോടെ എട്ടു മാസം ജയിലിൽ കിടന്ന യുവതിക്കും യുവാവിനും ജാമ്യം ലഭിച്ചു

താമരശ്ശേരിയിൽ പോലീസ് പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധന ഫലം വന്നു. ഇതോടെ എട്ടു മാസമായി റിമാൻഡിലായിരുന്ന യുവതിക്കും യുവാവിനും ജാമ്യം ലഭിച്ചു. വടകര എൻ.ഡി.പി.എസ് ജഡ്ജി വി.ജി. ബിജുവാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 2024 ആഗസ്റ്റ് 23നാണ് പുതുപ്പാടി അനോറേമ്മലിലെ വാടക വീട്ടിൽനിന്ന് തച്ചംപൊയിൽ ഇരട്ടക്കുളങ്ങര പുഷ്പ എന്ന റെജീനയെ (42) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പൻപൊയിൽ തെക്കേ പുരയിൽ സനീഷ് കുമാറും പിന്നീട് കേസിൽ പ്രതിയായി. 58.53 ഗ്രാം എം.ഡി.എം.എ പിടിച്ചതായാണ് പൊലീസ് പറഞ്ഞിരുന്നത്….

Read More