പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിച്ചാൽ 4000 ദിർഹം വരെ പിഴ

അബുദാബി : പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുന്നതും അംഗീകാരമില്ലാതെ നോട്ടിസും ലഘുലേഖയും അച്ചടിച്ചോ എഴുതിയോ വിതരണം ചെയ്യുന്നതും അബുദാബി നഗരസഭ നിരോധിച്ചു. നിയമലംഘകർക്ക് 4000 ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ്. നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെയും പൊതുസ്ഥലങ്ങൾ വികൃതമാകുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി. അനുമതിയില്ലാതെ അച്ചടിച്ചതോ എഴുതിയതോ ആയ വസ്തുക്കൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (ഡിഎംടി) അറിയിച്ചു. ശുചിത്വം, ഭംഗി, പൊതു സുരക്ഷ എന്നിവ സംരക്ഷിക്കാനാണ് നിയമം കർശനമാക്കിയതെന്നും വിശദീകരിച്ചു….

Read More

യു.എ.ഇയിൽ നാല് വയസു മുതൽ ‘എ.ഐ’ പഠനം, 12ാം ക്ലാസ് വരെ പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത അധ്യയന വർഷം മുതൽ യു.എ.ഇയിലെ സർക്കാർ വിദ്യഭ്യാസത്തിൻറെ എല്ലാ മേഖലയിലും നിർമിത ബുദ്ധി(എ.ഐ) പഠനം നിർബന്ധമാക്കി. ഇതോടെ നാലാം വയസുമുതൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയെ കുറിച്ച അറിവുകൾ കുട്ടികൾക്ക് ലഭിച്ചുതുടങ്ങും. കിൻറർഗാർഡൻ മുതൽ 12ാം ക്ലാസ് വരെയുള്ള പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിക്കൊണ്ടാണ് തീരുമാനമെടുത്തത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തീരുമാനം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ ഭാവി…

Read More

ഗ്ലോബൽ വില്ലേജിൽ 50 ദിർഹമിന് അൺലിമിറ്റഡ് ഫൺ

എമിറേറ്റിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ 50 ദിർഹമിന് അൺലിമിറ്റഡ് ഫൺ ഓഫർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത റൈഡുകൾക്ക് മാത്രമാണ് ഈ ഓഫർ എന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. സീസൺ അവസാനിക്കുന്നതുവരെ ഓഫർ ലഭ്യമാകും. 195 റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ഗ്ലോബൽ വില്ലേജിലെ കാർണിവൽ മേഖല. ഇവിടെ എല്ലാ റൈഡുകളിലും അൺലിമിറ്റഡായി ഉപയോഗിക്കാൻ പുതിയ ഓഫർ അനുവദിക്കും. 29ാമത് സീസൺ അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. മേയ് 11ന് സീസൺ…

Read More

ദുബൈയിൽ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി

ദുബൈയിലെ സ്‌കൂളുകൾക്ക് അടുത്ത അധ്യയന വർഷം ഫീസ് വർധിപ്പിക്കാൻ അനുമതി. ഗ്രേഡിങ്ങിലെ മികവ് അടിസ്ഥാനമാക്കിയാണ് ഫീസ് വർധന നടപ്പാക്കുക. ഇതോടെ അടുത്ത വർഷം മുതൽ എമിറേറ്റിലെ മിക്ക സ്‌കൂളുകളിലും കൂടുതൽ ട്യൂഷൻ ഫീ നൽകേണ്ടി വരും. ദുബൈ എമിറേറ്റിലെ വിദ്യാഭ്യാസ അതോറിറ്റിയായ ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ കെ.എച്ച്.ഡി.എയാണ് ഫീസ് വർധനയ്ക്കുള്ള അനുമതി നൽകിയത്. സ്‌കൂളുകൾ സമർപ്പിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ തീരുമാനം. വിദ്യാഭ്യാസ ചെലവ് സൂചികയുടെ രണ്ടര ശതമാനമാണ്…

Read More

ആൽ മക്തൂം വിമാനത്താവളത്തിൽ ഭൂഗർഭ ട്രെയിൻ നിർമിക്കും; ടെർമിനലുകൾക്കിടയിലെ യാത്രാസമയം കുറയും

എമിറേറ്റിൻറെ വികസന ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൻറെ കൂടുതൽ സൗകര്യങ്ങൾ പുറത്തുവിട്ട് അധികൃതർ. വിമാനത്താവളത്തിലെ ടെർമിനലുകൾക്കിടയിലെ യാത്രാസമയം കുറക്കുന്നതിനായി ഭൂഗർഭ ട്രെയിനുകൾ നിർമിക്കുമെന്ന് ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്‌സ് വെളിപ്പെടുത്തി.ദുബൈയിൽ നടക്കുന്ന യാത്രാസേവന മേഖലയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രദർശനമായ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) നടന്ന സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 12,800 കോടി ദിർഹമാണ് പദ്ധതിയുടെ നിർമാണ ചെലവ്. ലോകത്തെ ഏറ്റവും വലിയ…

Read More

ഷാർജ ആനിമേഷൻ സമ്മേളനത്തിന് തുടക്കം; ശൈഖ് സുൽത്താൻ ഉദ്ഘാടനം നിർവഹിച്ചു

ആനിമേഷൻ രംഗത്തെ ലോകത്തെ മുൻനിര കലാകാരൻമാർ അണിനിരക്കുന്ന ഷാർജ ആനിമേഷൻ സമ്മേളനത്തിൻറെ മൂന്നാം എഡിഷന് തുടക്കമായി. ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൻറെ ഉദ്ഘാടനം സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി എന്നിവർ സന്നിഹിതരായിരുന്നു. നാലു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള…

Read More

മക്കയടക്കം സൗദിയുടെ വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ്

മക്കയിലടക്കം സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആഴ്ച പകുതി വരെ മഴ തുടരും. ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയും മഴക്കൊപ്പമെത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.മക്കയിൽ ഇടിമിന്നലോടു കൂടിയ മഴയായിരിക്കും ലഭിക്കുക. വെള്ളപ്പൊക്ക സാധ്യതയും മുന്നറിയിപ്പിലുണ്ട്. നേരിയ തോതിലുള്ള മഴയായിരിക്കും ലഭിക്കുക. കിഴക്കൻ പ്രവിശ്യ, റിയാദ്, ഹാഇൽ, അൽ ഖസിം, അൽബാഹ, അസീർ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഇടിമിന്നലും കാറ്റുമെത്തും. തണുപ്പവസാനിച്ച് രാജ്യം കടുത്ത…

Read More

സന്ദർശകർക്ക് സൗജന്യ ഗ്ലോബൽ വില്ലേജ് ടിക്കറ്റ് നൽകി ജി.ഡി.ആർ.എഫ്.എ

യു.എ.ഇയുടെ കമ്യൂണിറ്റി വർഷം ആഘോഷത്തിൻറെ ഭാഗമായി ദുബൈയിൽ എത്തിയ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡൻറിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആർ.എഫ്.എ) ഗ്ലോബൽ വില്ലേജും ചേർന്നാണ് സംരംഭം നടപ്പിലാക്കിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ഹത്ത ബോർഡർ ക്രോസിങ്ങിലൂടെയും എത്തിയ യാത്രക്കാർക്കാണ് സൗജന്യ ടിക്കറ്റുകൾ സമ്മാനിച്ചത്. ദുബൈയുടെ സാംസ്‌കാരികവും വിനോദപരവുമായ ആകർഷണങ്ങൾ അനുഭവിക്കാൻ സന്ദർശകർക്ക് മികച്ച അവസരമായിരിക്കും ഇത്. ദുബൈയിയെ ഒരു ആഗോള ടൂറിസം ഹബ്ബായി വളർത്തിയെടുക്കാനുള്ള…

Read More

യുഎഇയിൽ പെട്രോളിന് നേരിയ വില വർധന; ഡീസലിന് 11 ഫിൽസ് കുറച്ചു

യുഎഇയിലെ പെട്രോൾ വിലയിൽ നേരിയ വർധന. ഇന്ന് മുതൽ പെട്രോൾ ലിറ്ററിന് ഒരു ഫിൽസ് വർധിക്കും. അതേസമയം ഡീസലിന്റെ വില ലിറ്ററിന് 11 ഫിൽസ് കുറച്ചു. യുഎഇ ഊർജമന്ത്രാലയത്തിന് കീഴിലെ സമിതിയാണ് മെയ് മാസത്തെ ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം ലിറ്ററിന് 2 ദിർഹം 57 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 58 ഫിൽസാകും. സ്പെഷ്യൽ പെട്രോളിന്റെ 2 ദിർഹം 46 ഫിൽസിൽ നിന്ന് 2 ദിർഹം 47 ഫിൽസാകും. ഇപ്ലസ്…

Read More

അബുദാബി ബട്ടർഫ്ലൈ ഗാർഡൻസ് സെപ്റ്റംബറിൽ തുറക്കും

എമിറേറ്റിലെ ആദ്യത്തെ ചിത്രശലഭസങ്കേതമായ അബുദാബി ബട്ടർഫ്ലൈ ഗാർഡൻസ് ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കും. അൽ ഖാനയിലെ ദ നാഷണൽ അക്വേറിയത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ബട്ടർഫ്ലൈ ഗാർഡൻസിൽ 10,000-ത്തിലേറെ ചിത്രശലഭങ്ങളുണ്ടാകും. എമിറേറ്റിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ആകർഷണം മുതൽക്കൂട്ടാകും. ഏഷ്യ, അമേരിക്ക എന്നിങ്ങനെ രണ്ട് സോണുകളിലായി കാലാവസ്ഥാ നിയന്ത്രിത ബയോ-ഡോമുകളിലാണ് ചിത്രശലഭങ്ങൾക്കായി ആവാസവ്യവസ്ഥയൊരുക്കിയത്. ഒട്ടേറെ അപൂർവയിനങ്ങളിലുള്ള ചിത്രശലങ്ങളോടൊപ്പം പൂന്തോട്ടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് നടക്കാനുള്ള അവസരമാണ് പുതിയ വിനോദകേന്ദ്രം സന്ദർശകർക്ക് വാഗ്ദാനംചെയ്യുന്നത്. വൈവിധ്യമാർന്ന ചിത്രശലഭങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്ന് ബട്ടർഫ്ലൈ…

Read More