റോഡുകളില്‍ പ്രത്യേകിച്ച് പാര്‍പ്പിട മേഖലകളില്‍ ഹോണ്‍ ദുരുപയോഗം, ഉച്ചത്തിലുള്ള സംഗീതം, വാഹനങ്ങളുടെ ശബ്ദം വര്‍ധിപ്പിക്കല്‍ തുടങ്ങിയ ശല്യപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷ ആവശ്യപ്പെട്ട് താമസക്കാരും ഡ്രൈവര്‍മാരും. 2024-ല്‍ ഇത്തരം 3,054 ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബൈയില്‍ 1,622, അബൂദബിയില്‍ 785, ഷാര്‍ജയില്‍ 504 എന്നിങ്ങനെ വിവിധ എമിറേറ്റുകളിലും നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. ഇത്തരം പെരുമാറ്റങ്ങള്‍ ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടി. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം, ശല്യമുണ്ടാക്കുന്ന രീതിയില്‍ ഹോണ്‍ അല്ലെങ്കില്‍ വാഹന…