ഹജ്ജ് തീർത്ഥാടകർക്കുള്ള നുസുഖ് കാർഡ് വിതരണം തുടങ്ങി

ഹജ്ജ് കർമ്മത്തിന് എത്തുന്ന തീർത്ഥാടകർക്കുള്ള തിരിച്ചറിയൽ രേഖയായ നുസുഖ് കാർഡിന്റെ വിതരണം സൗദി അറേബ്യയിൽ ആരംഭിച്ചു. തീർത്ഥാടകരുടെ വ്യക്തിഗത വിവരങ്ങൾ, താമസസ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ കാർഡ്. ഹജ്ജ് പ്രദേശങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇത് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. തീർത്ഥാടകരുടെ പേര്, ഹജ്ജ് സർവീസ് കമ്പനിയുടെ വിവരങ്ങൾ, മക്കയിലെയും മദീനയിലെയും താമസ വിലാസം എന്നിവയെല്ലാം കാർഡിൽ ഉണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തീർത്ഥാടകരെ എളുപ്പത്തിൽ തിരിച്ചറിയാനും സുരക്ഷ ഉറപ്പാക്കാനും ഈ കാർഡ് സഹായകമാകും. ഡ്യൂപ്ലിക്കേഷൻ തടയുന്നതിനായി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ്…

Read More

11ാമത് സൗദി ചലച്ചിത്ര മേളക്ക് സമാപനം; ‘മൈ ഡ്രൈവർ ആൻഡ് ഐ’ മികച്ച ചിത്രം

കിങ് അബ്ദുൽ അസീസ് സെർ ഫോർ വേൾഡ് കൾച്ചർ (ഇത്‌റ)യിൽ നടന്ന 11ാമത് സൗദി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. സൗദിയുടെ സിനിമ ചരിത്രത്തിലേക്ക് തുല്യതയില്ലാത്ത നേട്ടങ്ങൾ ചേർത്തുവെച്ചാണ് മേള അവസാനിച്ചത്. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുൾപ്പടെ 66 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് അഹ്‌മദ് കമാൽ സംവിധാനം ചെയ്ത ‘മൈ ഡ്രൈവർ ആൻഡ് ഐ’ നേടി. ഇതേ ചിത്രത്തിൽ നായിക കഥാപാത്രമായ കൗമാരക്കാരിയായ സൽമയെ അവതരിപ്പിച്ച റൗദ ദഖീല്ലുള്ളയാണ് മികച്ച നടി. മികച്ച ഫീച്ചർ ഫിലിമിനുള്ള…

Read More

മക്കയിലെ ഹോട്ടലുകളിൽ താമസത്തിന് നിയന്ത്രണം

ഹജ്ജ് പ്രമാണിച്ച് മക്കയിലെ ഹോട്ടലുകളിൽ താമസത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഹജ്ജ് ഇതര വിസക്കാർക്ക് ഏപ്രിൽ 29 മുതൽ താമസ സൗകര്യം നൽകരുതെന്ന് ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകി. മുഴുവൻ ട്രാവൽ ആൻഡ് ടൂറിസം സർവിസ് ഓഫിസുകൾക്കും ടൂറിസ്റ്റ് താമസകേന്ദ്രങ്ങൾക്കുമാണ് നിർദേശം. ഹജ്ജ് വിസയുള്ളവർ, ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ, പ്രദേശവാസികൾ തുടങ്ങിയ മക്ക നഗരത്തിൽ പ്രവേശിക്കാൻ പെർമിറ്റുള്ളവർ ഒഴികെ ഏതൊരാളും ഏപ്രിൽ 29 മുതൽ മക്കയിൽ ഹോട്ടൽ റിസർവേഷനോ താമസ നടപടിക്രമങ്ങളോ പൂർത്തിയാക്കുന്നതിൽനിന്ന്…

Read More

ക​ന​ത്ത ചൂ​ടി​ലും കു​ളി​രു പ​ക​രു​ന്ന ഹൈ ​ടെ​ക്​ ഇ​ഹ്​​റാം വ​സ്​​ത്ര പ​ദ്ധ​തി​യു​മാ​യി സൗ​ദി എ​യ​ർ​ലൈ​ൻ​സ്​

ഹജ്ജ്, ഉംറ തീർഥാടകർക്ക് കനത്ത ചൂടിലും കുളിരു പകരുന്ന ഹൈ ടെക് ഇഹ്‌റാം വസ്ത്രം ഒരുക്കുന്ന പദ്ധതിയുമായി സൗദി എയർലൈൻസ് (സൗദിയ). ഇത്തരത്തിലുള്ള ആദ്യത്തെ ഹെടെക് ഇഹ്‌റാം വസ്ത്രം ‘കൂളസ്റ്റ് ഇഹ്റാം’ എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ കർമങ്ങൾ നിർവഹിക്കുമ്പോൾ ശരീരം തണുപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ലോകത്തെ ആദ്യത്തെ ഹൈടെക് വസ്ത്രമാണിത്. വേൾഡ് ക്രിയേറ്റിവ് ആൻഡ് ഇന്നവേഷൻ ദിനത്തോട് അനുബന്ധിച്ചാണ് ഇത് അവതരിപ്പിച്ചത്. വസ്ത്ര സാങ്കേതിക വിദ്യയിലെ മുൻനിരയിലുള്ള ആഗോള കമ്പനിയായ ലാൻഡർ, യു.എസ് ആസ്ഥാനമായ…

Read More

ഉംറ, വിസിറ്റ് വിസ; കാലാവധിക്ക് മുമ്പ് രാജ്യം വിട്ടില്ലെങ്കിൽ കടുത്ത നടപടി

ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം പറഞ്ഞു. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവരെക്കുറിച്ച് വിവരമറിയിക്കണം. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ ഏകീകൃത നമ്പറായ 911 -ലും മറ്റു മേഖലകളിലുള്ളവർ 999…

Read More

സൗദിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉറക്കത്തില്‍ മരിച്ചു. കണ്ണൂര്‍ ചെക്കിക്കുളം മാണിയൂര്‍ പാറാല്‍ സ്വദേശി അബ്ബാസ് എ.പി (38) ആണ് മരിച്ചത്. രാത്രി ഉറങ്ങിയ അബ്ബാസ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സൗദി റെഡ്ക്രസന്‍റ് വിഭാഗമെത്തി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്മാമില്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു, ലക്ഷം കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കും

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു. മെയ് പതിമൂന്നിന് ആരംഭിക്കുന്ന സന്ദർശനത്തിൽ ലക്ഷം കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കും. ട്രംപിന്റെ പകരച്ചുങ്കം സൗദിയുടെ സാമ്പത്തിക രംഗത്തും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിലുള്ള സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ചും നിർണായകമാണ്. റഷ്യൻ പ്രസിഡണ്ട് വ്‌ളാദ്മിർ പുടിൻ ഈ സമയത്ത് സൗദിയിലെത്തുമോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം യുഎസിലേക്ക് ലക്ഷ്യം വെച്ചാണ് ട്രംപ് സൗദിയിലേക്കെത്തുന്നത്. ധനകാര്യ, പ്രതിരോധ, ആയുധക്കരാറുകൾ ഇതിലുണ്ടാകും. മാർച്ചിലും ട്രംപ്…

Read More

11ാമത് സൗദി ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും

11ാമത് സൗദി ചലച്ചിത്രോത്സവം ബുധനാഴ്ച സമാപിക്കും. ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്‌റ)യിൽ ഈ മാസം 17ന് ആരംഭിച്ച മേളയിലെ വിജയികളുടെ പ്രഖ്യാപനവും അവാർഡ് വിതരണവുമാണ് സമാപന ചടങ്ങിൽ നടക്കുന്നത്. സൗദി സിനിമ അസോസിയേഷനും ഇത്‌റയുമാണ് സംഘാടകർ. ഗൾഫ് മേഖലയിലെ 36 ഫീച്ചർ ഫിലിമുകൾ, ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ ഉൾപ്പെടെ 68 സിനിമകളാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ചലച്ചിത്രോത്സവത്തിന്റെ പുതിയ പതിപ്പിൽ പ്രദർശിപ്പിച്ചത്. ‘സിനിമ ഓഫ് ഐഡന്റിറ്റി’ എന്ന തീമിൽ അവതരിപ്പിക്കുന്ന…

Read More

മക്കാ പ്രവേശനത്തിന് പെർമിറ്റ് നിർബന്ധം

മക്കയിലേക്ക് പ്രവേശിക്കാൻ മുതൽ പെർമിറ്റ് നിർബന്ധമാക്കി. ഇന്നലെ അർധരാത്രി മുതലാണ് പെർമിറ്റ് നിർബന്ധമാക്കിയത്. ഉംറ വിസക്കാർക്കും മക്കാ ഇഖാമയുള്ളവർക്കും ഇളവുണ്ട്. ഹജ്ജിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് നടപടി. വിസാ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങുന്നവർക്ക് അരലക്ഷം റിയാൽ പിഴയും തടവുമാണ് ശിക്ഷ. ഹജ്ജ് പെർമിറ്റ്, മക്കയിലേക്കുള്ള എൻട്രി പെർമിറ്റ്, മക്കാ ഇഖാമ എന്നിവയുള്ളവർക്ക് പ്രവേശിക്കാം. ഉംറ വിസ, വിസിറ്റ് വിസ തുടങ്ങിയവയിൽ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങിയാൽ അറസ്റ്റുണ്ടാകും. 50,000 റിയാൽ പിഴയും ആറുമാസം ജയിലും…

Read More

ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കായി പാട്ടുപാടി സൗദി ഗായകൻ

ചൊവ്വാഴ്ച ജിദ്ദയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളവും ഹൃദയംഗമവുമായ സ്വീകരണം ലഭിച്ചു. അവിടെ ഒരു അറബി ഗായകൻ ‘ഏ വതൻ’ എന്ന ഇന്ത്യൻ ഗാനത്തിന്റെ ആത്മാർത്ഥമായ പാരായണം നടത്തി. ഇന്ത്യൻ നേതാവിനെ സ്വാഗതം ചെയ്യുന്നതിനായി സൗദി ഗായകൻ ഹാഷിം അബ്ബാസ് ബോളിവുഡ് ചിത്രമായ റാസിയിലെ ഗാനം ആലപിച്ചു. പ്രകടനം തുടരുമ്പോൾ, കാണികൾ പശ്ചാത്തലത്തിൽ ഇന്ത്യൻ പതാകകൾ വീശിയപ്പോൾ പ്രധാനമന്ത്രി മോദിയും കൈയടിച്ചുകൊണ്ട് പങ്കുചേർന്നു. പ്രധാനമന്ത്രി മോദിയുടെ വരവ് ഉന്നതമായ ആചാരപരമായ ബഹുമതികളോടെയായിരുന്നു. അദ്ദേഹത്തിന്റെ വിമാനം സൗദി വ്യോമാതിർത്തിയിൽ…

Read More