മദീനയിലെ പ്രവാചക പള്ളിയിൽ പാർക്കിംഗ് സംവിധാനം മികച്ചതാക്കി

മദീനയിലെ പ്രവാചക പള്ളിയിൽ പാർക്കിംഗ് സംവിധാനം മികച്ചതാക്കി. ഹറമിന്റെ താഴെയാണ് വിശാലമായ പാർക്കിംഗ് ഉള്ളത്. പ്രാർത്ഥനയ്ക്ക് എത്തുന്നവരുടെ അയ്യായിരത്തോളം കാറുകൾ പാർക്ക് ചെയ്യാനാവും.റമദാന്റെ അവസാനപത്തിൽ പത്ത് ലക്ഷത്തിലേറെ തീർത്ഥാടകർ ഓരോ നമസ്കാരങ്ങളിലും ഹറമിൽ പങ്കെടുക്കുന്നുണ്ട്. 2 ലക്ഷത്തോളം ചതുരശ്ര മീറ്ററിലാണ് പ്രവാചക പള്ളിയിലെ വിശാലമായ പാർക്കിംഗ്. മദീന ഹറം പള്ളിക്ക് താഴെയാണ് പാർക്കിംഗ് സംവിധാനങ്ങൾ. നാലു പ്രധാന പ്രവേശന കവാടം വഴി വാഹനങ്ങൾക്ക് അകത്ത് പ്രവേശിക്കാം. വടക്ക് അബി അസ്വിദ്ദീഖ്, കിഴക്ക് കിബാഅ് , പടിഞ്ഞാറ് ഉമർ…

Read More

ജിദ്ദയിൽ ആരംഭിച്ച സീ ടാക്സിയിൽ 50% നിരക്കിളവ് പ്രഖ്യാപിച്ചു

ജിദ്ദയിൽ ആരംഭിച്ച സീ ടാക്സിയിൽ 50% നിരക്കിളവ് പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്നു വരെയാണ് ഓഫർ നിരക്ക്, 25 റിയാലിന് ബലദിലെ ഹിസ്റ്റോറിക് നഗരിയിൽ നിന്ന് ജിദ്ദ യോട് ക്ലബ്ബിലേക്കാണ് യാത്ര. ഒന്നരമണിക്കൂർ ജിദ്ദയുടെ നഗരക്കാഴ്ചകൾ ആസ്വദിച്ച് കടലിൽ യാത്ര ചെയ്യാം. രണ്ടു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. സീ ടാക്സിക്കായി പ്രത്യേക ടെർമിനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് യാത്രകൾ പുറപ്പെടുന്നത്. പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമാണ് യാത്ര. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ലഭിക്കുക. ഈമാസം ആദ്യവാരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ…

Read More

സൗദിയിൽ കനത്ത മഴക്ക് സാധ്യത

സൗദി അറേബ്യയിൽ കനത്ത മഴക്ക് സാധ്യത മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് വെള്ളിയാഴ് വരെ തുടരുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്ക, ബഹ, അസീർ, ജസാൻ മേഖലകളിൽ ഇടത്തരം മുതൽ കനത്ത മഴ വരെ അനുഭവപ്പെടും. നജ്‌റാൻ മേഖലയിൽ മിതമായ മഴയും മദീനയിൽ നേരിയ മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. മക്കയിലെ തായിഫ്, മെയ്‌സാൻ, അദാം, അർദിയാത് പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരിക്കും. ഇവിടങ്ങളിൽ…

Read More

ബ​ഹ്റൈ​നും സൗ​ദി​യും ന​ട​ത്തി​യ​ത് 10.5 ബി​ല്യ​ൺ സൗ​ദി റി​യാ​ലി​ന്‍റെ വ്യാ​പാ​രം

2024 അ​വ​സാ​ന പാ​ദ​ത്തി​ൽ ബ​ഹ്റൈ​നും അ​യ​ൽ രാ​ജ്യ​മാ​യ സൗ​ദി​യും ത​മ്മി​ൽ ന​ട​ത്തി​യ വ്യാ​പാ​രം 10.5 ബി​ല്യ​ൺ സൗ​ദി റി​യാ​ലി​ലെ​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ. സൗ​ദി അ​റേ​ബ്യ​യു​ടെ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ പു​തി​യ ക​ണ​ക്കു​ക​ളാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള വ്യാ​പാ​ര തോ​ത് പു​റ​ത്തു​വി​ട്ട​ത്. ബ​ഹ്റൈ​ൻ ഈ ​കാ​ല​യ​ള​വി​ൽ 2.1 ബി​ല്യ​ൺ സൗ​ദി റി​യാ​ലി​ന്‍റെ സാ​ധ​ന​ങ്ങ​ളാ​ണ് സൗ​ദി​യി​ലേ​ക്ക് ക​യ​റ്റി​യ​യ​ച്ച​ത്. അ​തേ​സ​മ​യം 8.4 ബി​ല്യ​ൺ റി​യാ​ലി​ന്‍റെ വ​സ്തു​ക്ക​ൾ സൗ​ദി ബ​ഹ്റൈ​നി​ലേ​ക്കും ക​യ​റ്റി​യ​യ​ച്ചു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​കെ ഇ​ക്കാ​ല​യ​ള​വി​ൽ സൗ​ദി ഇ​റ​ക്കു​മ​തി ചെ​യ്ത​ത് 18.3…

Read More

സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റെ വളർച്ച; കൂടുതൽ ഇടപാടുകളും റിയാദിൽ

സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റെ വളർച്ച. 10.3 ബില്യൺ റിയാൽ മൂല്യമുള്ള 7,038 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ആകെ നടന്നത്. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയാണ് കണക്കുകൾ പുറത്തു വിട്ടത്. ചതുരശ്ര മീറ്ററിന് 349 റിയാലായി നിലവിലെ മൂല്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച ഇത് 277 റിയാൽ ആയിരുന്നു. മേഖലയിലെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് തലസ്ഥാനമായ റിയാദിലാണ്. 1,469 ഇടപാടുകളാണ് റിയാദിൽ മാത്രം നടന്നത്. 3.3 ബില്യൺ റിയാൽ മൂല്യമുള്ള ഇടപാടുകളാണിത്. മക്ക,…

Read More

സൗദിയിലെ ഏറ്റവും ശുദ്ധവായുവുള്ള നഗരമായി അബഹ

സൗദിയിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഇടമായി അബഹ. ദേശീയ പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സൗദിയിലെ അസീർ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് അബഹ. സൗദിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,200 മീറ്റർ ഉയരത്തിലുള്ള അബഹയിൽ വർഷം മുഴുവൻ തണുത്തതും മിതമായതുമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വേനലിൽ പോലും ഇവിടെ സുഖകരമാണ് കാലാവസ്ഥ. പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പദ്ധതികളും ശുദ്ധീകരണ പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് നേട്ടം. സൗദിയിലെത്തുന്ന…

Read More

കാണാതായ മലയാളി തീർഥാടകയെ മക്കയിൽ കണ്ടെത്തി

മക്കയിൽ നിന്നും കാണാതായ കണ്ണൂർ കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹിമ(60)യെ കണ്ടെത്തി. കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹറമിനു സമീപത്തു നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിൽ മകനും മരുമകളുമൊത്ത് ഹറമിൽ ത്വവാഫ് നടത്തിയതിനുശേഷം ഹോട്ടലിലേക്ക് മടങ്ങും വഴിയാണ് റഹിമ കൂട്ടം തെറ്റിപ്പോയത്. ഹറമിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഖൂദൈ പാർക്കിനു സമീപത്തെ ബസ് സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കണ്ടെത്തിയത്. തിരക്കേറിയ ഭാഗത്തെ തിരിച്ചിലിനിടെ ബസ്…

Read More

അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു; മക്കയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ഗ്രൂപ്പ്

വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിദ്ധ്യം അറിയിച്ചതിന് പിന്നാലെ മക്കയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി മക്ക അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നത് കൂടിയാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ അബ്ദുള്ള ഹനീഫ്, റുസൈഫ മേയർ ഫഹദ് അബ്ദുൾറഹ്‌മാൻ എന്നിവർ ചേർന്ന് അൽ…

Read More

നിയമലംഘനം:സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 25,150 പേർ

തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന പരിശോധന നടപടികൾ തുടരുകയാണ്സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) സംയുക്തമായാണ് പരിശോധന നടത്തുന്നത് മാർച്ച് 13 മുതൽ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്.ഇതിൽ17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,247 അതിർത്തി സുരക്ഷാലംഘകരും 3,017 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,553 പേർ അറസ്റ്റിലായി. ഇതിൽ 69…

Read More

നിയമവിരുദ്ധ ചരക്ക് നീക്കം:സൗദിയിൽ 479 വിദേശ ലോറികൾക്ക് 10000 റിയാൽ പിഴ

സൗദിയിൽ നിയമ വിരുദ്ധമായി ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിച്ച 479 വിദേശ ലോറികൾക്ക് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി 10000 റിയാൽ പിഴ ചുമത്തുകയും ട്രക്കുകൾ 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ച് ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ലോറികൾക്ക് പിഴ ചുമത്തിയത്. മദീന പ്രവിശ്യ നിന്ന് 112 ട്രക്കുകളും. മക്ക പ്രവിശ്യയിൽ നിന്ന് 90 ഉം അൽഖസീമിൽ 88 ഉം റിയാദ് പ്രവിശ്യയിൽ 35 ഉം മറ്റു പ്രവിശ്യകളിൽ നിന്ന് 162 ഉം വിദേശ ലോറികളാണ് പിടികൂടിയത്….

Read More