
ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
മക്ക, മദീന നഗരങ്ങളിലും അവിടങ്ങളിലെ പുണ്യസ്ഥലങ്ങളിലും രാജ്യത്തെ വിവിധ എയർപോർട്ടുകളിലും തുറമുഖങ്ങളിലും കര അതിർത്തി കവാടങ്ങളിലും എത്തുന്ന തീർഥാടകർക്കാവശ്യമായ സുരക്ഷ, പ്രതിരോധ, സംഘടന പദ്ധതികൾ നടപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന കാര്യക്ഷമതയോടും മികവോടും കൂടി പ്രവർത്തിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർദേശം. ‘മക്ക റോഡ് ഇനിഷ്യേറ്റീവ്’ വഴി എത്തുന്ന തീർഥാടകരുടെ വരവ് സുഗമമാക്കുന്നത് തുടരാനും നിർദേശിച്ചു. ഈ വർഷം ഹജ്ജ് നിർവഹിക്കാൻ…