
ദോഹ അന്താരാഷ്ട്ര പുസ്തകമേള മേയ് എട്ടിന്; 43 രാജ്യങ്ങളിൽനിന്നായി 552 പ്രസാധകർ
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 34ാമത് പതിപ്പിന് മേയ് എട്ടിന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി) വേദിയാകും. 17 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഇത്തവണ ഫലസ്തീനാണ് അതിഥി രാജ്യമായി പങ്കെടുക്കുന്നത്. 43 രാജ്യങ്ങളിൽ നിന്നായി 552 പ്രസാധകർ വിവിധ വിഷയങ്ങളിലും ഭാഷകളിലുമായുള്ള പുസ്തകങ്ങളുമായി പങ്കുചേരും. അതിഥി രാജ്യമായ ഫലസ്തീനിൽനിന്ന് 11 പ്രസാധകരും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയിൽ ഒന്നായ ദോഹ പുസ്തകോത്സവത്തിനെത്തുന്നുണ്ട്. സിറിയയിലെ ഹൽബൗനി ബുക്‌സ്, അമേരിക്കൻ, ബ്രിട്ടീഷ് പുസ്തകാലയങ്ങൾ എന്നിവ ആദ്യമായി ദോഹ മേളയിൽ…