വാ​രി​ഫ് അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ച്ച് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ആ​രം​ഭി​ച്ച ഖ​ത്ത​റി​ലെ ആ​ദ്യ സ്‌​പെ​ഷ​ലൈ​സ്ഡ് അ​ക്കാ​ദ​മി​യാ​യ വാ​രി​ഫ് അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ച്ച് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ. വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​ത്ത ബ​ഹു​വി​ധ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് അ​റ​ബി ഭാ​ഷ​യി​ൽ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ-​പു​ന​ര​ധി​വാ​സ അ​വ​സ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​ണ് വാ​രി​ഫ് അ​ക്കാ​ദ​മി മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ​യും വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ ശൈ​ക ഹി​ന്ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ ഥാ​നി​യും പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​ഘ​വും ശൈ​ഖ മൗ​സ​ക്കൊ​പ്പം വാ​രി​ഫ് അ​ക്കാ​ദ​മി​യി​ലെ​ത്തി​യി​രു​ന്നു. വി​വി​ധ വൈ​ക​ല്യ​ങ്ങ​ളു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന് വി​ക​സി​പ്പി​ച്ച അ​ക്കാ​ദ​മി​യു​ടെ…

Read More

ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ രണ്ട് കോണ്‍കോഴ്സുകള്‍ കൂടി തുറന്നു

 ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷി വർധിപ്പിച്ച് രണ്ട് കോൺകോഴ്സുകൾ കൂടി തുറന്നു. ഡി, ഇ കോൺകോഴ്സുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ഇതോടെ പ്രതിവർഷം 6.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് സാധിക്കും. 2018ൽ തുടങ്ങിയ ഹമദ് വിമാനത്താവള വികസനത്തിന്റെ ഭാഗമായാണ് പുതിയ കോൺകോഴ്സുകളുടെ നിർമാണവും തുടങ്ങിയത്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് ഹമദ് വിമാനത്താവളം നടത്തിയതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ എൻജിനീയർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു. പുതിയ കോൺകോഴ്സുകൾ കൂടി ചേരുന്നതോടെ വിമാനത്താവള ടെർമിനലിന്റെ…

Read More

റമദാൻ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്കും രണ്ടുദിവസം അവധി

 മാർച്ച് 26നും 27നും ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ സ്വകാര്യ സ്‌കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും അവധി പ്രഖ്യാപിച്ച് വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം. റമദാനിലെ അവസാന ദിവസങ്ങളെന്ന നിലയിലാണ് അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്കും സ്‌കൂൾ ജീവനക്കാർക്കും ഈ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം വഴി പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി. ഗവൺമെന്റ് സ്‌കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. റമദാനിലെ അവസാന ദിവസങ്ങളിൽ വാരാന്ത്യ അവധിയോട് ചേർന്ന് രണ്ടു ദിന അധിക അവധി…

Read More

വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ

റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ മതകാര്യ മന്ത്രാലയം. 205 പള്ളികളിലാണ് ഇത്തവണ സൗകര്യമുള്ളത്. അവസാന പത്തിൽ വിശ്വാസികൾ പള്ളികളിൽ ഖുർആൻ പാരായണവും നമസ്‌കാരവും പ്രാർഥനയുമായി സജീവമാകും. രാവും പകലും ആരാധനാകർമങ്ങളിൽ മുഴുകുന്നതിനായി 205 പള്ളികളാണ് ഖത്തർ മതകാര്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് വഴി പള്ളികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് പരിശോധിച്ച് വിശ്വാസികൾക്ക് ഏറ്റവും അടുത്തുള്ള പള്ളി കണ്ടെത്താം. ദോഹ മുതൽ അൽ ഖോർ, വക്‌റ, ഷഹാനയ, ഉംസലാൽ ഉൾപ്പെടെ മേഖലകളിൽ…

Read More

ഖത്തറിൽ വരാനിരിക്കുന്നത് അൽ സരായത് സീസൺ; കാറ്റും മഴയും കനക്കുമെന്ന് മുന്നറിയിപ്പ്

ഖത്തറിൽ വരും ദിനങ്ങളിൽ അൽ സരായത് സീസണിന് തുടക്കമാകുന്നതോടെ കാറ്റും മഴയും കനക്കും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ നേരിടാൻ പൊതുജനങ്ങൾ തയാറെടുക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് അവസാനം മുതൽ മേയ് പകുതി വരെയാണ് അൽ സരായത് സീസൺ. അസ്ഥിര കാലാവസ്ഥയാണ് ഈ സീസണിന്റെ പ്രത്യേകത. വൈകുന്നേരങ്ങളിൽ അപ്രതീക്ഷിതമായി ഇടിമിന്നലോടു കൂടിയെത്തുന്ന മഴയ്‌ക്കൊപ്പം കാറ്റും കനക്കും. പൊടിക്കാറ്റും ശക്തമാകും. ചില പ്രദേശങ്ങളിൽ മഴയ്ക്ക് തീവ്രതയേറും. പെട്ടെന്നുള്ള മഴയും കാറ്റുമാണ് അൽ സരായത്ത് സീസണിന്റെ പ്രത്യേകത എന്നതിനാൽ വെല്ലുവിളികളെ…

Read More

ഗോളശാസ്ത്ര പ്രകാരം പെരുന്നാൾ മാർച്ച്‌ 30ന്; ഖത്തർ കലണ്ടർ ഹൗസ്

ഗോള ശാസ്ത്ര പ്രകാരം ഈ മാസം 30ന് ആകും പെരുന്നാൾ എന്ന് ഖത്തർ കലണ്ടർ ഹൗസ്. റമദാൻ 29ന് തന്നെ ശവ്വാൽ മാസപ്പിറ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ വിദഗ്ധർ വ്യക്തമാക്കി. പ്രവചനം ശരിയായാൽ ഇത്തവണ റമദാൻ വ്രതം 30 പൂർത്തിയാകില്ല. അതേ സമയം ഗൾഫ് രാജ്യങ്ങളിൽ നോമ്പ് തുടങ്ങി ഒരു ദിവസം കഴിഞ്ഞാണ് കേരളത്തിൽ മാസപ്പിറ കണ്ടത്.

Read More

സിറിയക്ക് വെളിച്ചം പകർന്ന് ഖത്തർ; വൈദ്യുതി എത്തിത്തുടങ്ങി

സിറിയക്ക് വെളിച്ചം പകർന്നുകൊണ്ട് ഖത്തറിൽനിന്ന് വൈദ്യുതി എത്തിത്തുടങ്ങി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് സിറിയയുടെ കടുത്ത വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഊർജ വിതരണത്തിന് തുടക്കം കുറിച്ചത്. സൗഹൃദ രാജ്യമായ ജോർഡൻ വഴിയെത്തിക്കുന്ന പ്രകൃതി വാതകത്തിലൂടെയാണ് രാജ്യത്തിനാവശ്യമായ വൈദ്യുതി ഉൽപാദനം സാധ്യമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായി സഹകരിച്ച് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും (ക്യു.എഫ്.എഫ്.ഡി) ജോർഡനിലെ ഊർജ, ധാതുവിഭവ മന്ത്രാലയവും തമ്മിലുള്ള കരാർ പ്രകാരമാണ് വൈദ്യുതി ലഭ്യമാക്കുന്നത്. പ്രതിദിനം 400…

Read More

‘ദർബ്’ മൊബൈൽ ആപ്പുമായി ഗതാഗത മന്ത്രാലയം

ഗതാഗത മന്ത്രാലയത്തിനു കീഴിലെ സമുദ്രഗതാഗതവുമായി ബന്ധപ്പെട്ട സേവനങ്ങളും വിവരങ്ങളുമായി ‘ദർബ്’ മൊബൈൽ ആപ് പുറത്തിറക്കി. മന്ത്രാലയത്തിനു കീഴിലെ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ നടപടികളുടെ തുടർച്ചയായാണ് പുതിയ ചുവടുവെപ്പ്. സമുദ്ര ഗതാഗതകാര്യങ്ങളുമായി ബന്ധപ്പെട്ട, പ്രത്യേകിച്ചും ചെറുബോട്ടുകളുടെയും മറ്റും സേവനങ്ങളുടെ പാക്കേജാണ് നിലവിൽ ദർബ് നൽകുന്നത്. ഉപഭോക്താക്കൾക്ക് പുതിയ ജെറ്റ് സ്‌കീ അല്ലെങ്കിൽ ചെറുബോട്ട് തുടങ്ങിയവ ഇനി മുതൽ ദർബ് വഴി രജിസ്റ്റർ ചെയ്യാം. ലൈസൻസ് പുതുക്കാനും, അതിൽ ഭേദഗതി ചെയ്യാനും നഷ്ടപ്പെട്ടതോ കേടുപാട് സംഭവിച്ചതോ ആയ ലൈസൻസിന് പകരം പുതിയതിന്…

Read More

ഖത്തർ എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു

ഖത്തർ എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എന്നാൽ എയർ ബസിൽ നിന്നാണോ ബോയിങ്ങിൽ നിന്നാണോ വിമാനങ്ങൾ വാങ്ങുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച വിമാക്കമ്പനിയെന്ന പെരുമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി കൂടുതൽ വിമാനങ്ങൾ വാങ്ങുന്നത്. വലിയ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള കരാർ ഉടൻ നൽകുമെന്ന് കമ്പനി സിഇഒ തിയറി ആന്റിനോറി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കുന്നതായി സിഇഒ ബദർ മുഹമ്മദ് അൽമീർ കഴിഞ്ഞ വർഷം നടന്ന ഫാൻബറോ…

Read More

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. ദുരിതാശ്വാസം, ഭക്ഷണം, പാർപ്പിടം,വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി 26 മാനുഷിക പദ്ധതികളാണ് ഖത്തറിന്റെ നേതൃത്വത്തിൽ ഗാസയിൽ നടപ്പാക്കുന്നത്. ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കൽ, മരുന്നുകൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ, ടെന്റ് നിർമാണം എന്നിവ ഇതിൽ ഉൾപ്പെടും. ഇതുവരെ 800 ട്രക്കുകളിലായി 25,000 ഷെൽട്ടർ ടെന്റുകൾ, 1.20 ലഷം ഭക്ഷ്യ പാക്കറ്റുകൾ, ബ്ലാങ്കറ്റ്, ധാന്യങ്ങൾ, തുടങ്ങിയവ ഗാസയിലെത്തിച്ചതായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകൾ വഴി 29,000 ബോക്‌സ് മരുന്നുകളും വിതരണം…

Read More